ഗോൾ നേടിയ അർജന്റീന താരങ്ങളുടെ ആഹ്ളാദം
ജക്കാര്‍ത്ത : സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതെ ഇന്‍ഡൊനീഷ്യയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലിറങ്ങിയ അർജന്റീനയ്ക്ക് തിളക്കമില്ലാത്ത വിജയം. താരതമ്യേനെ ദുർബലരായ ഇന്‍ഡൊനീഷ്യയ്‌ക്കെതിരെ രണ്ട് ഗോളുകൾ മാത്രമേ ലോക ചാമ്പ്യന്മാർക്ക് സാധിച്ചുള്ളൂ. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അർജന്റീന ഇന്നലത്തെ മത്സരം ജയിച്ചുകയറിയത്. നിലവിൽ ഫിഫ റാങ്കിങ്ങിൽ 149 ആം റാങ്കിലാണ് ഇന്‍ഡൊനീഷ്യ.
38-ാം മിനിറ്റില്‍ ലിയാണ്‍ഡ്രോ പരേഡസാണ് അര്‍ജന്റീനയ്ക്കായി ആദ്യം സ്‌കോർ ചെയ്തത്. ഒരു ലോങ് റേഞ്ചറിലൂടെയാണ് പരേഡസ് വല കുലുക്കിയത്. പിന്നീട് ഗോൾ പിറന്നത് രണ്ടാം പകുതിയിലാണ്. 55-ാം മിനിറ്റില്‍ ജിയോവാനി ലോസെല്‍സോ എടുത്ത കോര്‍ണര്‍ റൊമേറോ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. മെസ്സിക്കു പുറമെ മധ്യനിരയിലെ സൂപ്പർ താരം എയ്ഞ്ചല്‍ ഡി മരിയ, പ്രതിരോധ നിരയിലെ പ്രമുഖൻ നിക്കോളാസ് ഒട്ടമെന്‍ഡി എന്നിവരും ഇല്ലാതെയാണ് ഇന്‍ഡൊനീഷ്യയ്‌ക്കെതിരെ അര്‍ജന്റീന കളത്തിലിറങ്ങിയത്.
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…