ടോക്കിയോ: ഒളിമ്പിക്സ് പുരുഷ ഫുട്ബോളിൽ കോപ്പഅമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീന പുറത്ത്. നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്പെയ്നിനോട് സമനില വഴങ്ങിയ ലാറ്റിനമേരിക്കൻ ഫേവറേറ്റുകൾ ക്വാർട്ടർ കാണാതെ പുറത്തായി.
66-ാം മിനിറ്റില്‍ മെറീനോയിലൂടെ സ്പെയിൻ മുന്നിലെത്തിയെങ്കിലും അവസാന നിമിഷം ബെല്മോന്റെയിലൂടെ (87) അർജന്റീന സമനിലപിടിച്ചു. എന്നാൽ സമനിലയ്ക്കും അർജന്റീനയെ രക്ഷിക്കാനാവുമായിരുന്നില്ല.
ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ മെസ്സിയുടെ നാട്ടുകാർക്ക് അവസാന മത്സരത്തിൽ ജയം അനിവാര്യമായിരുന്നു. ഈജിപ്തിനോട് മാത്രം (1-0) ജയിച്ച അർജന്റീന ഗോൾ ശരാശരിയിൽ പിന്നിലായി. ഗ്രൂപ്പിൽനിന്നും ഈജിപ്തും സ്പെയിനും ക്വാർട്ടറിൽ കടന്നു. മെസ്സി ഒളിംപിക്സിൽ പങ്കെടുക്കുന്നില്ല

