CRIME

ബെംഗളൂരുവിൽ ചായയുടെ ബില്ലിനെ ചൊല്ലി തർക്കം;കടയുടമയെ ഹെല്‍മറ്റുകൊണ്ട് തല്ലിച്ചതച്ച് യുവാക്കൾ;നാല് പേര്‍ അറസ്റ്റില്‍

ബെംഗളൂരു:ചായ ഓര്‍ഡര്‍ ചെയ്ത ശേഷം ബില്ലിനെ ചൊല്ലി തർക്കം.ഒടുവിൽ കടയുടമയെ ഹെല്‍മറ്റുകൊണ്ട് തല്ലിച്ചതച്ച് യുവാക്കൾ.സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു.ബെംഗളൂരുവിലെ മുന്നെകൊല്ലൽ പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഒരു കൂട്ടം യുവാക്കൾ കടയിൽ കയറി ഉടമയെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ഒരു സംഘം യുവാക്കള്‍ ഒരു കടയില്‍ കയറി ചായ ഓര്‍ഡര്‍ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചായയും സിഗരറ്റും ഓർഡർ ചെയ്ത ശേഷം ബില്ല് നല്‍കിയപ്പോള്‍ യുവാക്കള്‍ കടയുടമയോട് വഴക്കിടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രകോപിതരായ യുവാക്കള്‍ കടയ്ക്കുള്ളിലേക്ക് അതിക്രമിച്ചു കയറി ഹെൽമെറ്റ് കൊണ്ട് ഉടമയെ ക്രൂരമായി മർദിക്കുകയും കടയിലുള്ള സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇതിന്‍റെ വീഡിയോ ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

ഇതോട പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരുന്നിടെയാണ് കഴിഞ്ഞ ദിവസം നാല് പേരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് ബെംഗളൂരു സിറ്റി പോലീസ് ട്വീറ്റ് ചെയ്തു. കവർച്ച, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. എട്ട് പേരടങ്ങുന്ന സംഘമാണ് കടയുടമയെ ആക്രമിച്ചതെന്നും മറ്റുള്ളവരെ ഉടനെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. അതേ സമയം അക്രമികൾ മൊബൈൽ ഫോണും സ്വർണമാലയും പണവും മോഷ്ടിച്ചതായും കടയുടമ ആരോപിച്ചു.

B4 Admin

Recent Posts

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

4 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

4 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

17 hours ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

17 hours ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

19 hours ago

അക്രമപ്രതിഷേധക്കാർക്ക് സർക്കാർ ജോലിയില്ല: കർശന നിയമവുമായി യോഗി സർക്കാർ

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…

22 hours ago