ഇടുക്കി : പൂച്ചപ്രയിൽ വനവാസി യുവാവ് കുത്തേറ്റ് മരിച്ചു. വാളിയംപ്ലാക്കൽ ബാലൻ (കൃഷ്ണൻ ) എന്നയാളാണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നാണ് പ്രാഥമിക നിഗമനം. അയൽവാസിയായ പ്രതിക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇന്നലെ രാത്രി എട്ട് മണിയോടെ പൂച്ചപ്രയിലെ സ്കൂളിന് സമീപം വച്ചായിരുന്നു സംഭവം. അക്രമത്തിന് ശേഷം സമീപത്തെ മലമുകളിലേക്ക് ഓടിയ പ്രതി ജയനായി നാട്ടുകാരുടെ സഹായത്തോടെ പോലീസ് തിരച്ചിൽ ആരംഭിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ജയൻ ഏതാനും വർഷം മുമ്പും ബാലനെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. മദ്യപാനത്തിനിടെയുള്ള തർക്കം മാത്രമാണോ കൊലപാതകത്തിന് പിന്നിലെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

