Saturday, December 20, 2025

‘ആരിഫ് മുഹമ്മദ് ഖാന്‍ ഗാന്ധിയന്‍’:ഗവര്‍ണറെ വാനോളം പ്രശംസിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഗവർണറുമായി സർക്കാരും പ്രതിപക്ഷവും ഒരുപോലെ ഭിന്നതയിൽ നിൽക്കെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ആരിഫ് മുഹമ്മദ് ഖാന്‍ തികഞ്ഞ ഗാന്ധിയനാണെന്നും അദ്ദേഹത്തിന്‍റെ എല്ലാ വാക്കുകളും പ്രവര്‍ത്തികളും ഗാന്ധിയന്‍ മൂല്യങ്ങളിലൂന്നിയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ആരിഫ് ഖാനെ വർഷങ്ങളായി തനിക്ക് വ്യക്തിപരമായി അറിയാമെന്നും ചെന്നിത്തല പറഞ്ഞു. ഗവർണറുമായി വേദി പങ്കിട്ട ദേശീയ ബാലതരംഗത്തിന്‍റെ ശലഭമേളാ വേദിയിലായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.

Related Articles

Latest Articles