തിരുവനന്തപുരം: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗം തകരുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബന്ധു നിയമനവും രാഷ്ട്രീയ നിയമനങ്ങളും വ്യാപകമാകുന്നതിനെ കുറിച്ചാണ് ഗവർണ്ണർ ഇങ്ങനെ വിലയിരുത്തിയത്. ചിലരുടെ അനന്തരവന്‍, ഭാര്യ സഹോദരന്‍ എന്നിവരാണ് നിയമനം നേടുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുകയാണ്. നിലവിലെ സാഹചര്യത്തില്‍ പല വിദ്യാര്‍ത്ഥികളും ആശങ്ക തന്നോട് തന്നെ പറഞ്ഞുവെന്നും ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ സര്‍വകലാശാലകള്‍ മോശമാണെന്ന് മുന്‍ ഗവര്‍ണര്‍ പി സദാശിവവും പറഞ്ഞിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി. നിയമനങ്ങളിൽ സുതാര്യതയില്ല. സര്‍വകലാശാലകളില്‍ നടക്കുന്നത് ബന്ധു നിയമനമാണ്. പിന്നെ എങ്ങനെ കുട്ടികള്‍ ഇവിടെ പഠിക്കുമെന്നും ഗവര്‍ണര്‍ ചോദിച്ചു. മികച്ചവര്‍ വിട്ടു നിന്നാല്‍ വിവരമില്ലാത്തവര്‍ അധികാരം നേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ശ്രീ അരബിന്ദോ ജന്‍മവാര്‍ഷിക ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
സർവകലാശാലകളിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബിൽ നിയമസഭയ്ക്ക് പാസാക്കാനുള്ള അധികാരമുണ്ടെങ്കിലും ചില ഘട്ടങ്ങൾ കൂടി കടക്കേണ്ടതുണ്ട്. അതിനുശേഷമേ നിയമമാകൂ. വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സേർച്ച് കമ്മിറ്റിയിൽ സർവകലാശാലയുമായോ കോളജുമായോ ബന്ധമുള്ളവർ പാടില്ലെന്നാണ് യുജിസി നിയമം. എന്നാൽ, ഹയർ എജ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർനാണ് ഇവിടെ സേര്‍ച്ച് കമ്മിറ്റി മേധാവി. സഭ പാസാക്കിയ ബില്ലുകൾ തന്റെ മുന്നിലെത്തുമ്പോൾ നിയമവശങ്ങൾ പരിശോധിക്കും.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായ പ്രിയാ വർഗ്ഗീസിനെ ചട്ടവിരുദ്ധമായി കണ്ണൂർ സർവ്വകലാശാലയിൽ അസ്സോസിയേറ്റ് പ്രൊഫസറായി നിയമിച്ചതിനും, കേരളാ സർവ്വകലാശാലാ വിസിയായി രാഷ്ട്രീയക്കാരെ നിയമിക്കാനുള്ള സർക്കാർ നീക്കത്തിനുമെതിരെ കടുത്ത നിലപാടെടുത്തിരിക്കുകയാണ് ഗവർണ്ണർ. കണ്ണൂർ സർവ്വകലാശാല വിസിക്കെതിരെ കഴിഞ്ഞദിവസം ഗവർണ്ണർ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമനിർമ്മാണവും സർക്കാർ പരിഗണിക്കുമ്പോഴാണ് വിമർശനം.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…