Sunday, December 14, 2025

രാജ്യത്ത് ഹിന്ദിയുടെ ഉപയോഗം വ്യാപകമാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: രാജ്യത്ത് ഹിന്ദി ഉപയോഗിക്കുന്നത് വ്യാപകമാക്കണമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പിന്തുണച്ച് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.‘ഒരു ഭാഷ ജനങ്ങളെ പ്രചോദിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യും. രാജ്യത്തിന്‍റെ ഒരുമ ഹിന്ദിയിലൂടെ ശക്തിപ്പെടും. മാതൃഭാഷയോടൊപ്പം ഹിന്ദിയും ഉപയോഗിക്കാം’ ഗവർണ്ണർ ട്വിറ്ററിൽ കുറിച്ചു. ഹിന്ദി ദിനത്തിൽ ആശംസകൾ അറിയിച്ചായിരുന്നു ഗവർണറുടെ കുറിപ്പ്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഒരു രാജ്യം ഒരു ഭാഷ എന്ന മുദ്രാവാക്യം ഉയർത്തി ഭാഷ വിവാദത്തിനു തുടക്കമിട്ടത്. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷയുണ്ടാകേണ്ടത് ആവശ്യമാണെന്ന് ഹിന്ദി ദിനാചരണത്തിന്‍റെ ഭാഗമായി അമിത് ഷാ പറഞ്ഞു. രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷയ്ക്ക് സാധിക്കും. ഗാന്ധിജിയുടെയും സർദാർ പട്ടേലിന്‍റെയും സ്വപ്നം യഥാർഥ്യമാകാൻ മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി കൂടി ഉപയോഗിക്കണമെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

Related Articles

Latest Articles