പ്രതീകാത്മക ചിത്രം
ഹൊറർ സിനിമകൾ ഏറെ ഇഷ്ടപ്പെടുന്നവരെ പോലും അസ്വസ്ഥരാക്കുന്ന ഭയാനക സിനിമയുമായി നെറ്റ്ഫ്ളിക്സ് രംഗത്തെത്തിയിരിക്കുകയാണ്. ഭയം ജനിപ്പിക്കുന്ന ത്രില്ലിങ് നിമിഷങ്ങൾ, പ്രകൃത്യാതീത ശക്തികളുടെ വിളയാട്ടം, ആരെയും വേദനിപ്പിക്കുന്ന, അതിജീവനത്തിനായുള്ള പോരാട്ടം, രക്തച്ചൊരിച്ചിൽ എന്നുവേണ്ട ഒരു മനുഷ്യനെ പേടിപ്പിക്കുന്ന ഭീകര സിനിമക്ക് അത്യാവശ്യം വേണ്ട എല്ലാ ചേരുവകളും സമാസമം അരച്ച് ചേർത്താണ് ഈ സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. ഇതിനോടകം നിരവധി പേരാണ് ഈ ചിത്രം കണ്ട് ഭയന്ന് വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
കഠിനമായ തലവേദന, ഇരിപ്പിടത്തിൽ നിന്നെഴുന്നേൽക്കാനാവാതെ കൈകാലുകൾ വിറക്കുക തുടങ്ങിയവ അനുഭവപ്പെട്ടു എന്നാണ് സിനിമ കണ്ടവർ പറയുന്നത്. എന്തൊക്കെ ആണെങ്കിലും ദി സ്ട്രേയ്സ് എന്ന ഈ ബ്രിട്ടീഷ് ഹൊറർ സിനിമ ആരാധകരെ ആകർഷിക്കുക മാത്രമല്ല അവരെ ഏറെ ഭയപ്പെടുത്തുകയും ചെയ്യുന്നു.
ഇംഗ്ലണ്ടിലെ ഒരു ചെറിയ പട്ടണത്തിൽ താമസിക്കുന്ന, മിശ്രവംശീയയായ ഒരു ഡെപ്യുട്ടി ഹെഡ്‌മിസ്ട്രസ്സിന്റെ കഥയാണിത്. ഒരു വെള്ളക്കാരനെ വിവാഹം കഴിച്ച ഇവർ, കറുപ്പ് വംശീയതയുമായി ബന്ധപ്പെട്ടതെല്ലാം ഒഴിവാക്കുന്നതിൽ ദത്തശ്രദ്ധയാണ്. പട്ടണത്തിൽ എത്തുന്ന, ഈ വനിതയെ അറിയുമെന്ന് കരുതുന്ന രണ്ട് അപരിചിതരുടെ സാന്നിദ്ധ്യം അവരെ അസ്വസ്ഥരാക്കുന്നു . പല സാഹചര്യങ്ങളിലും ഈ രണ്ട് പേർ ഇവരുടെ ജീവിതത്തിലെ വിട്ടുമാറാത്ത സാന്നിദ്ധ്യമായി തീരുന്നു.
തുടർന്നുള്ള സംഭവങ്ങൾ വിവരിക്കുന്ന സിനിമയിൽ ഭയം വിതറുന്ന ഒരുപാട് രംഗങ്ങൾ ആണുള്ളത്. അമേരിക്കയിൽ കഴിഞ്ഞ സമ്മർ സീസണിലാണ് ഈ പടം റിലീസ് ആയെങ്കിലും ഇപ്പോഴാണ് ഇത് നെറ്റ്ഫ്ളിക്സിൽ എത്തിയത്. ദുർബല ഹൃദയർക്കുള്ള ചിത്രമല്ല ഇതെന്ന്, ഈ ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നു.
പല നിരൂപകരും നല്ലതെന്ന് വാഴ്‌ത്തിയ ഈ ചിത്രത്തിന് റോട്ടൻ ടുമാറ്റൊയിൽ 79 ശതമാനം സ്‌കോർ ആണ് ലഭിച്ചിരിക്കുന്നത്. ലോക സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയം ജനിപ്പിക്കുന്ന സിനിമ എന്നാണ് കണ്ടവർ എല്ലാം ഒരേ വാക്കിൽ പറയുനന്ത്.
കഥാ നായികയുടെ നഷ്ടപ്പെട്ട ഫോൺ ഉപയോഗിച്ച് ഒരാൾ അവരുടെ ജീവിതം നിരീക്ഷിക്കാൻ തുടങ്ങുന്നതോടെയാണ് ഭയാനക രംഗങ്ങൾ ആരംഭിക്കുന്നത്. ഈ സംഭവങ്ങൾ കണ്ടതിനു ശേഷം തന്റെ ഫോൺ കടലിൽ എറിഞ്ഞു കളയാൻ തോന്നി എന്നാണ് ഒരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടത്.
ഇതിനു പുറമെ പ്രകൃത്യാതീത ശക്തികളുടെ കഥ പറയുന്ന തായ്വാനീസ് ചിത്രം ഇൻകാന്റേഷനും ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ തകർത്തോടുകയാണ് . തന്റെ കുഞ്ഞിനെ ദുഷ്ടശക്തികളിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന യുവതിയായ ഒരമ്മയുടെ കഥയാണിത്. ഒരു കുഗ്രാമം സന്ദർശിക്കുന്നതിനിടയിൽ അമ്മക്ക് ഏല്ക്കേണ്ടി വന്ന ശാപം കുഞ്ഞിനെ പിന്തുടരുകയാണ്. അതിൽ നിന്നും കുഞ്ഞിനെ രക്ഷിക്കുന്നതിനുള്ള അമ്മയുടെ പോരാട്ടങ്ങളുടെ കഥയാണിത് പറയുന്നത്.
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…
മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…
നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…