Kerala

വിവാദമൊഴിയാതെ അരിക്കൊമ്പൻ വിഷയം; അരിക്കൊമ്പൻ വിഷയത്തിൽ കേന്ദ്ര മാർഗനിർദേശം ലംഘിക്കപ്പെട്ടുവെന്ന് ആരോപണം

കോഴിക്കോട് :വിവാദങ്ങളൊഴിയാതെ അരിക്കൊമ്പൻ വിഷയം. അരിക്കൊമ്പൻ വിഷയത്തിൽ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചതായി ആരോപണമുയരുന്നു. ഇക്കഴിഞ്ഞ മാർച്ച് 21ന് കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവ് ‘മനുഷ്യ – കാട്ടാന സംഘർഷം’ നേരിടുന്നതിനുള്ള മാർഗനിർദേശങ്ങളടങ്ങിയ മാർഗരേഖ പുറത്തിറക്കിയിരുന്നു. ഇൻഡോ-ജർമൻ ജൈവ വൈവിധ്യ പദ്ധതിയുടെ ഭാഗമായി വിവിധ വർഗങ്ങളിൽ ഉൾപ്പെട്ട പത്തു വന്യജീവി വിഭാഗങ്ങളുമായുള്ള സംഘർഷം നേരിടുന്നതിനുള്ള മാർഗനിർദേശങ്ങളും നാലു പൊതു മാർഗനിർദേശങ്ങളും ഉൾപ്പെടെ പതിനാലു മാർഗ നിർദേശങ്ങളടങ്ങിയ പുസ്തകങ്ങളാണ് കേന്ദ്രമന്ത്രി അന്ന് പുറത്തിറക്കിയത്.

ഇതിൽ പരാമശിക്കപ്പെടുന്ന വളരെ പ്രധാനപ്പെട്ട രണ്ട് നിർദേശങ്ങളാണ് അരിക്കൊമ്പൻ വിഷയത്തിൽ ലംഘിക്കപ്പെട്ടതെന്നാണ് കേരള ഇൻഡിപെന്റന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ആരോപിക്കുന്നത്. പിടികൂടുന്ന ആന ഏതെങ്കിലും മനുഷ്യരെ കൊന്നിട്ടുണ്ടെങ്കിൽ അവയെ വീണ്ടും തുറന്നു വിടരുതെന്നതാണ് നിർദേശം. പകരം പിടികൂടിയ ആനയെ പ്രത്യേക കൂടൊരുക്കി സംരക്ഷിക്കണം.

ആനകൾ കൂടുതലായി കാണപ്പെടുന്ന സംസ്ഥാനങ്ങളിലെല്ലാം പിടികൂടുന്ന അപകടകാരികളായ ആനകളെ പാർപ്പിക്കുന്നതിനായി ഒരു സങ്കേതമെങ്കിലും ഉണ്ടാവണമെന്നും നിർദേശമുണ്ട്. പിടികൂടുന്ന ആനയെ അവ ഒരിക്കലും പിടികൂടപ്പെട്ട സ്ഥലത്ത് തിരിച്ചുവരുന്നത് ഒഴിവാക്കാൻ കുറഞ്ഞത് 200 മുതൽ 300 കിലോമീറ്റർ ദൂരത്തിൽ വിട്ടയക്കണമെന്നതാണ് രണ്ടാമത്തെ നിർദേശം. ഈ രണ്ട് നിർദേശങ്ങളും അരിക്കൊമ്പൻ വിഷയത്തിൽ ലംഘിക്കപ്പെട്ടത് എന്നാണ് സംഘടന ആരോപിക്കുന്നത്.

ചിന്നക്കനാൽ മേഖലയിൽ കടുത്ത നാശനഷ്ടം വരുത്തിയ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിക്കാൻ ഫെബ്രുവരി 23നാണ് ചീഫ് വൈൽഡ്‌ ലൈഫ് വാർഡൻ ഉത്തരവിറക്കിയത്. എന്നാൽ ആനയെ പിടികൂടുന്നതു മാർച്ച് 29 വരെ വിലക്കിക്കൊണ്ട് മാർച്ച് 23ന് ഹൈക്കോടതി ഉത്തരവിറക്കി. ഹൈക്കോടതി സ്റ്റേ ഉത്തരവിറക്കുന്നതിനു രണ്ടു ദിവസം മുൻപാണ് കേന്ദ്രം മാർഗനിർദേശം പുറത്തിറങ്ങിയത്.

എന്നാൽ മാർഗനിർദേശം പുറത്തുവന്ന കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ വനംവകുപ്പോ വനംവകുപ്പിന്റെ അഭിഭാഷകനോ തയാറായില്ലെന്നും കിഫ ആരോപിക്കുന്നു. അതേസമയം പെരിയാർ ടൈഗർ റിസർവിലേക്ക് കാട് കടത്തപ്പെട്ട അരിക്കൊമ്പൻ ചിന്നക്കനാൽ മേഖലയിൽ തിരിച്ചെത്തുമെന്ന ആശങ്ക നിൽനിൽക്കുന്നുണ്ട്.

Anandhu Ajitha

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

8 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

8 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

9 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

9 hours ago