Kerala

കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച് നിർണ്ണായക ശക്തിയായി കമ്പനിക്കൊപ്പം നിലകൊള്ളുന്ന ജീവനക്കാരെ ചേർത്ത് പിടിച്ച് ഏരിസ് ഗ്രൂപ്പ്; ജീവനക്കാര്‍ക്കും കുടുംബത്തിനും 30 കോടിയുടെ സമ്മാനങ്ങൾ പ്രഖ്യാപിച്ചു, മാതാപിതാക്കള്‍ക്ക് വിദേശയാത്ര; സമ്മാനപ്പെരുമഴയായി ഏരിസ് ഗ്രൂപ്പ് സില്‍വര്‍ ജൂബിലി ആഘോഷം

സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും 30 കോടി രൂപയുടെ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് വ്യവസായ പ്രമുഖരായ ഏരിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്. 25ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 25 ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് സൗജന്യ ദുബായ് യാത്രയും കമ്പനി ഒരുക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമായാണ് കമ്പനി 30 കോടി രൂപയുടെ സമ്മാനങ്ങളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ 25 വര്‍ഷമായി കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച് നിർണ്ണായക ശക്തിയായി കമ്പനിക്കൊപ്പം നിലകൊള്ളുന്ന ജീവനക്കാരോടുള്ള നന്ദിസൂചകമായാണ് ഇത്രയും വലിയ തുകയ്ക്കുള്ള സമ്മാനങ്ങള്‍ പ്രഖ്യാപിച്ചതെന്ന് ഏരിസ് ഗ്രൂപ്പ് വ്യക്തമാക്കി. ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് ദുബായ് സന്ദര്‍ശിച്ച് അവിടെ നടക്കുന്ന ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഏരിസ് ഗ്രൂപ്പ് ജീവനക്കാരുടെ മാതാപിതാക്കൾക്കായി നിരവധി ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കുന്നത് . കുടുംബാംഗങ്ങളെയും കമ്പനിയുടെ ഭാഗമായി കണ്ടാണ് ഏരിസ് ഗ്രൂപ്പ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഏരിസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സോഹന്‍ റോയ് ആണ് 30 കോടി രൂപയുടെ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചത്. 1998ല്‍ കമ്പനി ആരംഭിച്ച നാള്‍ മുതല്‍ ലാഭവിഹിതത്തിന്റെ 50 ശതമാനവും ജീവനക്കാര്‍ക്കാണ് നല്‍കുന്നതെന്ന പ്രത്യേകതയും ഏരിസ് ഗ്രൂപ്പിനുണ്ട്.

കഴിഞ്ഞ 25 വര്‍ഷമായി കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക ശക്തിയായ ജീവനക്കാരോടും അവര്‍ക്ക് പിന്തുണയായി നിലകൊള്ളുന്ന കുടുംബാംഗങ്ങളോടും തങ്ങള്‍ പ്രത്യേകം കടപ്പെട്ടിരിക്കുന്നതായി സോഹന്‍ റോയ് വ്യക്തമാക്കി. ”ബിസിനസിന്റെ വിജയം അതിലെ ജീവനക്കാരുടെ സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍.സ്ഥാപനത്തിനുവേണ്ടി ജീവനക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നത് ഇങ്ങനെയൊക്കെയാണ്. 25 വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കാനായി മാതാപിതാക്കളെ ദുബായിലേക്ക് എത്തിക്കുന്നതും, കുടുംബാംഗങ്ങള്‍ക്ക് പാരിതോഷികം നല്‍കുന്നതും പ്രതിബദ്ധതയുടെ തെളിവാണ്. ഇത്തരം പ്രവര്‍ത്തികളിലൂടെ ജീവനക്കാരും കുടുംബവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടും. ജീവനക്കാര്‍ക്ക് ഏരീസ് ഗ്രൂപ്പിന്റെ ഭാഗമായതിലുള്ള അഭിമാനം വര്‍ദ്ധിക്കുകയും ചെയ്യും” സോഹന്‍ റോയ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പ് ഡിസൈന്‍ & ഇന്‍സ്‌പെക്ഷന്‍ സ്ഥാപനങ്ങളിലൊന്നായ ഏരീസ് ഗ്രൂപ്പില്‍ ആഗോളതലത്തില്‍ 25 രാജ്യങ്ങളില്‍ 2200 ന് മുകളില്‍ ജീവനക്കാരാണുള്ളത്. മറൈന്‍, ഓയില്‍ & ഗ്യാസ് , ഓഫ്‌ഷോര്‍ , വിനോദം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമായ ഏരീസ് ഗ്രൂപ്പ് ക്ലയിന്റുകള്‍ക്ക് മികച്ച സേവനം നല്‍കുന്നതിലും അഭിമാനകരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. നിരവധി ജീവകാരുണ്യ പദ്ധതികളാണ് സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് പെന്‍ഷന്‍, പങ്കാളികള്‍ക്ക് ശമ്പളം, ഭവന രഹിതര്‍ക്ക് വീട്, ജീവനക്കാരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ അലവന്‍സും മറ്റു സ്‌കോളര്‍ഷിപ്പുകളും, ജീവനക്കാരുടെ മാനസിക ഉല്ലാസത്തിനായുള്ള പരിപാടികള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്.

പ്രകൃതിക്ഷോഭത്തിലൂടെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവരുടെ പുനരധിവാസം, പിന്നാക്ക മേഖലകളില്‍ സ്‌കൂളുകള്‍ , സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി നിരവധി സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളും സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

Anandhu Ajitha

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

7 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

8 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

8 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

9 hours ago