arjun-kapoor-and-malaika-arora-break-up-arjun-kapoor-answer-to-rumours
ബോളിവുഡ് താരജോഡികളാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. ഇപ്പോഴിതാ നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ബ്രേക്കപ്പിനെ തുടര്‍ന്ന് മലൈക അടുത്ത വിഷമത്തിലാണെന്നും വീട്ടില്‍ നിന്നു പുറത്തിറങ്ങിയിട്ടില്ല എന്നുവരെ റിപ്പോര്‍ട്ടുകള്‍ വന്നു.
മാത്രമല്ല കഴിഞ്ഞ രണ്ട് ദിവസമായി ബോളിവുഡിലെ പ്രധാന ചര്‍ച്ച മലൈകയുടേയും അര്‍ജുന്റേയും വേര്‍പിരിയലായിരുന്നു. ഇപ്പോള്‍ ഇതാ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടിരിക്കുകയാണ് അര്‍ജുന്‍ കപൂര്‍. മലൈകയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പാപ്പരാസികള്‍ക്ക് താരം മറുപടി നല്‍കിയത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പോസ്റ്റുമായി എത്തിയത്. ”വൃത്തികെട്ട അഭ്യൂഹങ്ങള്‍ക്ക് സ്ഥാനമില്ല. സുരക്ഷിതരായിരിക്കൂ. നല്ലതുവരട്ടെ.”- എന്ന കുറിപ്പിനൊപ്പമാണ് മലൈകയ്‌ക്കൊപ്പമുള്ള മിറര്‍ ചിത്രം താരം പങ്കുവച്ചത്. പോസ്റ്റിന് താഴെ ലവ് ഇമോജിയുമായി മലൈകയും എത്തി. നിരവധി സുഹൃത്തുക്കളും ആരാധകരുമാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
അതേസമയം 2018 മുതലാണ് ഇരുവരും പ്രണയത്തിലാവുന്നത്. അര്‍ജുനുമായി അടുത്തതിന് പിന്നാലെയാണ് നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹബന്ധം മലൈക ഉപേക്ഷിക്കുന്നത്. മാത്രമല്ല അര്‍ബാസിനും മലൈകയ്ക്കും 18 വയസുള്ള മകനുണ്ട്. അടുത്തിടെയാണ് മലൈകയും അര്‍ജുനും മാലിദ്വീപിലേക്ക് അവധി ആഘോഷിക്കാന്‍ പോയത്. അതിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമാണ് ഇരുവരും പുതുവത്സരാശംസകള്‍ നേര്‍ന്നത്.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…