Sunday, October 4, 2026

മലൈകയുമായുള്ള നാലു വര്‍ഷത്തെ പ്രണയബന്ധം അവസാനിച്ചു? മറുപടിയുമായി അര്‍ജുന്‍ കപൂര്‍

ബോളിവുഡ് താരജോഡികളാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. ഇപ്പോഴിതാ നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ബ്രേക്കപ്പിനെ തുടര്‍ന്ന് മലൈക അടുത്ത വിഷമത്തിലാണെന്നും വീട്ടില്‍ നിന്നു പുറത്തിറങ്ങിയിട്ടില്ല എന്നുവരെ റിപ്പോര്‍ട്ടുകള്‍ വന്നു.

മാത്രമല്ല കഴിഞ്ഞ രണ്ട് ദിവസമായി ബോളിവുഡിലെ പ്രധാന ചര്‍ച്ച മലൈകയുടേയും അര്‍ജുന്റേയും വേര്‍പിരിയലായിരുന്നു. ഇപ്പോള്‍ ഇതാ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടിരിക്കുകയാണ് അര്‍ജുന്‍ കപൂര്‍. മലൈകയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പാപ്പരാസികള്‍ക്ക് താരം മറുപടി നല്‍കിയത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പോസ്റ്റുമായി എത്തിയത്. ”വൃത്തികെട്ട അഭ്യൂഹങ്ങള്‍ക്ക് സ്ഥാനമില്ല. സുരക്ഷിതരായിരിക്കൂ. നല്ലതുവരട്ടെ.”- എന്ന കുറിപ്പിനൊപ്പമാണ് മലൈകയ്‌ക്കൊപ്പമുള്ള മിറര്‍ ചിത്രം താരം പങ്കുവച്ചത്. പോസ്റ്റിന് താഴെ ലവ് ഇമോജിയുമായി മലൈകയും എത്തി. നിരവധി സുഹൃത്തുക്കളും ആരാധകരുമാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

അതേസമയം 2018 മുതലാണ് ഇരുവരും പ്രണയത്തിലാവുന്നത്. അര്‍ജുനുമായി അടുത്തതിന് പിന്നാലെയാണ് നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹബന്ധം മലൈക ഉപേക്ഷിക്കുന്നത്. മാത്രമല്ല അര്‍ബാസിനും മലൈകയ്ക്കും 18 വയസുള്ള മകനുണ്ട്. അടുത്തിടെയാണ് മലൈകയും അര്‍ജുനും മാലിദ്വീപിലേക്ക് അവധി ആഘോഷിക്കാന്‍ പോയത്. അതിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമാണ് ഇരുവരും പുതുവത്സരാശംസകള്‍ നേര്‍ന്നത്.

Related Articles

Latest Articles