Cinema

മലയാളികളുടെ പ്രിയപ്പെട്ട അർജുനൻ മാസ്റ്റർ വിടവാങ്ങിയിട്ട് 2 വർഷം; സംഗീതം നൽകിയ അവസാന ഗാനം ഇത്!

ജനമനസുകളിൽ മധുരമായ ഈണങ്ങൾ നൽകി മലയാളികളുടെ മനസിൽ കുടിയേറിയ സംഗീത സംവിധായകൻ എം.കെ അർജുനൻ മാസ്റ്റർ വിടവാങ്ങിയിട്ട് 2 വർഷം പൂർത്തിയാക്കുകയാണ്. അദ്ദേഹം അവസാനമായി സംഗീതം നൽകിയ ഗാനം ഇത് വരെ പുറം ലോകം കണ്ടിട്ടില്ല.

2019 ൽ പ്രളയ വേളയിൽ കേരളം ഒരു മനസോടെ നിന്നതിനെ ആസ്പദമാക്കി ഒന്നായവർ എന്ന ശീർഷകത്തിൽ തയ്യാറാക്കിയ ആൽബം ഗാനത്തിനാണ് മാസ്റ്റർ അവസാനമായി സംഗീതം നൽകിയതെന്നാണ് പറയപ്പെടുന്നത്.

തന്റെ ഈ ഗാനത്തിന് അർജുനൻ മാസ്റ്റർ തന്നെ ഈണം നൽകണമെന്ന ഗാന രചയിതാവ് അബ്ദുല്ല മട്ടാഞ്ചേരിയുടെ ആഗ്രഹം അദ്ദേഹത്തെ അറിയിക്കുകയും അസുഖ ബാധിതനായി വീട്ടിൽ വിശ്രമിക്കുകയാണെങ്കിൽ കൂടി അദ്ദേഹം ഈണം നൽകുകയായിരുന്നുവെന്ന് അബ്ദുല്ല മട്ടാഞ്ചേരി വ്യക്തമാക്കിയത്. പ്രശസ്ത പിന്നണി ഗായകൻ അഫ്സലാണ് ഒന്നായവർ നമ്മൾ ഒന്നായവർ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്.

നടൻ മമ്മൂട്ടിയുടെ ഇൻസ്റ്റർഗ്രാം പേജ് വഴി ഗാനം റിലീസ് ചെയ്യണമെന്ന ആഗ്രഹവുമായി കാത്തിരിക്കുമ്പോഴാണ് അർജുനൻ മാസ്റ്ററുടെ വിട വാങ്ങൽ.അർജുനൻ മാസ്റ്റർ അവസാനമായി ചിട്ടപ്പെടുത്തിയ ഗാനം മമ്മൂട്ടിയുടെ ഇൻസ്റ്റർഗ്രാം പേജ് വഴി പ്രകാശനം ചെയ്യാൻ കഴിയുമെന്ന വിശ്വാസത്തിലാണ് മട്ടാഞ്ചേരിയിലെ പൊതു രംഗത്തെ സജീവ സാന്നിധ്യം കൂടിയായ അബ്ദുല്ല മട്ടാഞ്ചേരി.വളരെ മനോഹരമായ വരികളാണ് ഈ ഗാനത്തിന്റേത്.പ്രളയം കേരളത്തെ പിടിച്ച് കുലുക്കിയ വേളയിൽ ജാതി മത രാഷ്ട്രീയ വ്യത്യാസമന്യേ ജനം ഒന്നായി നിന്നതും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതും വരികളിൽ എടുത്തുപറയേണ്ട കാര്യമാണ്.

Anandhu Ajitha

Recent Posts

മമ്മിയൂരിൽ പള്ളി നിർമ്മിച്ചവർ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുന്നു ? Mammiyur | SasikalaTeacher

മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…

13 minutes ago

പലസ്‌തീന്‌ വേണ്ടി വാദിച്ച ഓസ്‌ട്രേലിയ ജൂതന്മാരെ ഭീകരർക്ക് ഇട്ടു കൊടുത്തതോ ?

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…

19 minutes ago

ഹമാസ് വെടിവച്ചാൽ ഗാസയിൽ ചത്ത് വീഴുക പാകിസ്ഥാനി സൈനികർ ! വെട്ടിലായി അസിം മുനീർ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…

45 minutes ago

റഷ്യയുടെ അഭിഭാജ്യ ഘടകമായിരുന്ന അലാസ്ക എങ്ങനെ അമേരിക്കൻ സംസ്ഥാനമായി ?? റഷ്യയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായ “അലാസ്ക പർച്ചേസിന്റെ” 158 വർഷങ്ങൾ

അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…

50 minutes ago

കേരളീയ ഗണിതജ്ഞരുടെ രഹസ്യഭാഷ | SHUBHADINAM

കേരളത്തിലെ ഗണിതശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഏറ്റവും വിസ്മയകരമായ കോഡ് ഭാഷ 'കടപയാദി' (Katapayadi) സമ്പ്രദായമാണ്. അക്കങ്ങളെ അക്ഷരങ്ങളാക്കി മാറ്റി ശ്ലോകങ്ങളിലൂടെയും വാക്കുകളിലൂടെയും…

52 minutes ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ !!നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിനെതിരെ കേസ് ; വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെച്ചവരും പ്രതികളായേക്കും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ തൃശ്ശൂർ സൈബർ…

1 hour ago