Saturday, December 20, 2025

ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യയ്‌ക്ക് സഹകരണ ബാങ്കിൽ ജോലി ; ജൂനിയർ ക്ലാർക്ക് തസ്‌തികയിൽ നിയമന ഉത്തരവ് പുറത്തിറക്കി സഹകരണ വകുപ്പ്

തിരുവനന്തപുരം : കർണ്ണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് ആശ്വാസമായി സഹകരണ വകുപ്പ്. അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്‌തികയിൽ നിയമനം നൽകും. ഇതു സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി എൻ വാസവൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്‌തിയെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. അതേസമയം, അർജുനായുള്ള തെരച്ചിൽ ഡ്രെഡ്ജിംഗ് മെഷീൻ ഉപയോഗിച്ച് പുനരാരംഭിക്കണമെന്ന ആവശ്യവുമായി സഹോദരി ഭർത്താവ് ജിതിൻ കഴിഞ്ഞ ദിവസം കർണ്ണാടക മുഖ്യമന്ത്രിയെ കണ്ടിരുന്നു. ജൂലായ് 16നാണ് ദക്ഷിണ കർണ്ണാടകയിലർ ഷിരൂരിൽ പനവേൽ – കന്യാകുമാരി ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ കാണാതാകുന്നത്.

Related Articles

Latest Articles