Sunday, December 21, 2025

രാഷ്ട്രപതി സന്ദർശനം നടത്താനിരിക്കെ ശബരിമല വനമേഖലയിൽ സായുധ സംഘത്തെ കണ്ടെന്ന് മൊഴി; വീടുകളിൽ നിന്ന് ഭക്ഷണ സാധനങ്ങളും കത്തിയുൾപ്പെടെയുള്ള ആയുധങ്ങളും മോഷണം പോകുന്നതായി പരാതി; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

പത്തനംതിട്ട: റാന്നി വനമേഖലയിൽ കമ്മ്യൂണിസ്റ്റ് ഭീകരർ എന്നുതോന്നിക്കുന്ന സായുധ സംഘങ്ങളെ കണ്ടതായി നാട്ടുകാർ. വനമേഖലയോട് ചേർന്നുള്ള വീടുകളിൽ മോഷണവും പതിവാകുകയാണ്. ഭക്ഷണ സാധനങ്ങളും കത്തി പോലുള്ള ചെറിയ വീട്ടുപകരണങ്ങളുമാണ് മോഷ്ടിക്കുന്നത്. വിലപിടിപ്പുള്ള വസ്തുക്കളോ പണമോ മോഷണം പോയിട്ടില്ലെന്നും നാട്ടുകാർ വനംവകുപ്പിന്റെ അറിയിച്ചു. എന്നാൽ തങ്ങളുടെ അന്വേഷണത്തിൽ സായുധ സംഘത്തിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും തമിഴ്‌നാട്ടിൽ നിന്നുള്ള മൃഗവേട്ട സംഘമായിരിക്കാമെന്നും വനംവകുപ്പ് വിലയിരുത്തുന്നു.

റാന്നി ഫോറെസ്റ്റ് ഡിവിഷനിലുള്ള വനമേഖലയാണിത്. ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന വനമേഖലകൂടിയാണിത്. പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായുള്ള വനമേഖലയിലെ സായുധ സംഘത്തിന്റെ സാന്നിധ്യം വനവകുപ്പോ പൊലീസോ ഗൗരവമായെടുക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. രാഷ്ട്രപതി കഴിഞ്ഞ മാസം 19 ന് ശബരിമല സന്ദർശനം നടത്താനിരുന്നതാണ്. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാ പരിശോധനകൾ നടത്തിയതുമാണ്.

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട സവിശേഷമായ സാഹചര്യത്തിലാണ് രാഷ്ട്രപതി സന്ദർശനം മാറ്റിയത്. ഉടൻതന്നെ രാഷ്ട്രപതി ആ സന്ദർശനം നടത്താനുള്ള സാധ്യതയുമുണ്ട്. പ്രതിഷ്ഠാ വാർഷികവും മാസ പൂജയും അടക്കം ശബരിമലയിൽ നടക്കാനിരിക്കുന്നതിനാൽ സായുധ സംഘത്തിന്റെ സാന്നിധ്യമുണ്ടെന്ന മൊഴി ആശങ്ക സൃഷ്ടിക്കുന്നതാണ്

Related Articles

Latest Articles