Monday, December 15, 2025

സുരക്ഷ വിലയിരുത്താൻ കരസേനാ മേധാവി ജമ്മു കശ്മീരിലേക്ക്

ദില്ലി: സുരക്ഷ വിലയിരുത്തലിന്റെ ഭാഗമായി കരസേന മേധാവി ബിപിന്‍ റാവത്ത് ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും. ജമ്മുകശ്മീരിലെ പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് കരസേന മേധാവി ഇവിടെ സന്ദര്‍ശനം നടത്തുന്നത്.

ഇന്നലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ലഡാക്കില്‍ സന്ദര്‍ശനം നടത്തുകയും സുരക്ഷ വിലയിരുത്തുകയും ചെയ്തിരുന്നു. ഗുജറാത്ത് തീരത്ത് പാകിസ്താന്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തില്‍ ജമ്മുകശ്മീര്‍ അടക്കമുള്ളിടങ്ങളില്‍ കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഇന്നലെ സി.പി.എം സിസി അംഗം യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ ജമ്മുകശ്മീരിലെത്തിയ സീതാറാം യെച്ചൂരി ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തും. യൂസഫ് തരിഗാമിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച സത്യവാങ്മൂലം യെച്ചൂരി മടങ്ങിയെത്തിയ ശേഷം സുപ്രിം കോടതിയില്‍ സമര്‍പ്പിക്കും.

Related Articles

Latest Articles