Monday, December 22, 2025

ചൈന-സിക്കിം അതിർത്തി മേഖല സന്ദർശിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി; സുരക്ഷാ സ്ഥിതി​ഗതികൾ അവലോകനം ചെയ്തു

ദില്ലി: ചൈന-സിക്കിം അതിർത്തി മേഖല സന്ദർശിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. അരുണാചൽ പ്രദേശിലെയും സിക്കിമിലെയും അതിർത്തി പ്രദേശങ്ങളിലെ സുരക്ഷാ സ്ഥിതി​ഗതികൾ അദ്ദേഹം അവലോകനം ചെയ്തു. സുരക്ഷാ നടപടികളെ കുറിച്ച് സൈനികർക്ക് നിർദ്ദേശം നൽകി. ജൂൺ 30-ന് കരസേനാ മേധാവിയായി ചുമതലയേറ്റ ശേഷമുള്ള ജനറൽ ദ്വിവേദിയുടെ ആദ്യ വടക്കുകിഴക്കൻ സന്ദർശനമാണിത്.

മണിപ്പൂരിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് സൈനിക ഉദ്യോ​ഗസ്ഥരുമായി അദ്ദേഹം ചർച്ച ചെയ്തു. ചൈനയുടെ അതിർത്തി പ്രദേശങ്ങളിൽ നടക്കുന്ന സൈനികരുടെ പ്രവർത്തനങ്ങളെ കുറിച്ചും തയ്യാറെടുപ്പുകളെ കുറിച്ചും ഉദ്യോ​ഗസ്ഥരുമായി സംസാരിച്ചു. സുക്ന സന്ദർശനത്തിനിടെ സിക്കിമിൽ നടക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളും അദ്ദേഹം പരിശോധിച്ചു. കിഴക്കൻ കരസേനാ കമാൻഡർ ലഫ്റ്റനൻ്റ് ജനറൽ ആർ സി തിവാരിയും ഉപേന്ദ്ര ദ്വിവേദിക്കൊപ്പം സന്ദർശന വേളയിലുണ്ടായിരുന്നു.

Related Articles

Latest Articles