Army now has a new deputy chief! Lt Gen Upendra Dwivedi will take charge on February 15
ദില്ലി: ഇന്ത്യൻ കരസേനയ്ക്ക് ഇനി പുതിയ ഉപമേധാവി. ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയെയാണ് പുതിയ ഉപമേധാവിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ഫെബ്രുവരി 15ന് അദ്ദേഹം ചുമതലയേൽക്കും. സൈനിക ആസ്ഥാനത്ത് ഡെപ്യൂട്ടി ചീഫ്, ഇൻഫൻട്രി ഡയറക്ടർ ജനറൽ എന്നീ പദവികളിൽ സേവനമനുഷ്ഠിച്ച വ്യക്തി കൂടിയാണ് ഉപേന്ദ്ര ദ്വിവേദി. കൂടാതെ രണ്ട് വർഷത്തോളം നോർത്ത് കമാൻഡിൽ ജോലി ചെയ്തിട്ടുണ്ട്.
നിലവിലുള്ള ലഫ്റ്റനന്റ് ജനറൽ എംവി ശുചീന്ദ്ര കുമാറിന് പകരക്കാരനായാണ് ദ്വിവേദി ചുമതലയേൽക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങളിൽ ഉൾപ്പെടെ രാജ്യത്തിന്റെ സുപ്രധാന ഘട്ടങ്ങളിൽ നിർണായക പങ്കുവഹിക്കാൻ ദ്വിവേദിക്ക് സാധിച്ചിട്ടുണ്ട്. അതേസമയം, ഈ വർഷം മെയ് 31ന് നിലവിലെ കരസേന മേധാവിയായ മനോജ് പാണ്ഡെ വിരമിക്കുമ്പോൾ ഉപേന്ദ്ര ദ്വിവേദിയെ അടുത്ത കരസേന മേധാവി സ്ഥാനത്തേക്ക് നിയമിക്കുന്നതാണ്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…