മണിപ്പൂർ:സംഘർഷത്തിനിടെ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത് സുരക്ഷാ സേന.മണിപ്പൂരിലെ കാങ്ചുക് ചിങ്കോംഗ് ജങ്ഷനില്‍ നിന്നാണ് മാരകമായ ആയുധങ്ങൾ ഇന്ത്യൻ സേന പിടിച്ചെടുത്തത്.കൂടാതെ വെടിക്കോപ്പുകളും കണ്ടെത്തിയെന്നാണ് വിവരം.അഞ്ച് ഷോട്ട് ഗണ്ണുകള്‍, പ്രാദേശികമായി നിര്‍മ്മിച്ച അഞ്ച് ഗ്രനേഡുകള്‍, മൂന്ന് പെട്ടി വെടിമരുന്ന് എന്നിവയാണ് ഇന്ത്യന്‍ സൈന്യം കണ്ടെടുത്തത്. സംഭവത്തില്‍ അക്രമികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെയും സേന അറസ്റ്റ് ചെയ്തിട്ടുണ്ട്.
പട്ടികവര്‍ഗ പദവിക്ക് വേണ്ടിയുള്ള മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച്, മെയ് 3 ന് മലയോര ജില്ലകളില്‍, ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. റിസര്‍വ് വനഭൂമിയില്‍ നിന്ന് കുക്കി ഗ്രാമക്കാരെ ഒഴിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും പ്രക്ഷോഭങ്ങളിലേക്ക് നയിച്ചു.

