ശ്രീനഗർ : ജമ്മു കശ്മീരിൽ സൈനിക ട്രക്കിന് തീപിടിച്ച് 5 സൈനികർക്ക് വീരമൃത്യു. പൂഞ്ച്–ജമ്മു ദേശീയപാതയിൽ വച്ചാണ് കരസേനയുടെ ട്രക്ക് അഗ്നിക്കിരയായത്. മിന്നലേറ്റാണ് അപകടമെന്നായിരുന്നു സംശയമെങ്കിലും സൈന്യം നടത്തിയ പരിശോധനയിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണമാണ് തീപിടിത്തത്തിനു കാരണമെന്ന് കണ്ടെത്തി. ഉന്നത സൈനിക ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ പൂഞ്ചിലെ ഭീംബർ ഗലിയിൽനിന്ന് ടോട്ട ഗാലിയിലെ സൈനിക യൂണിറ്റിലേക്ക് മണ്ണെണ്ണ കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. കടുത്ത മഴയും കാഴ്ചാദൂരക്കുറവും മറയാക്കിയായിരുന്നു ഭീകരുടെ ആക്രമണം.

