Tuesday, December 16, 2025

കശ്മീരിലെ റമ്പാനിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു ! 3 സൈനികർക്ക് വീരമൃത്യു ! നിരവധി സൈനികർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ റമ്പാനിൽ സൈനിക വാഹനം 700 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹദൂര്‍ എന്നീ സൈനികരാണ് വീരമൃത്യു വരിച്ചത്. അപകടത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 11.30 ഓടെയാണ് അപകടം നടന്നത്.

സൈന്യം, ജമ്മു കശ്മീര്‍ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. അപകടത്തിൽ ട്രക്ക് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മലയിടുക്കില്‍നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

Related Articles

Latest Articles