ദില്ലി; ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യത. ഗുജറാത്തിൽ അറബിക്കടലിലെ സർ ക്രീക്കിൽ ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ കണ്ടെത്തി. കരസേനാ ദക്ഷിണമേഖല കമാൻഡിങ് ഇൻ ചീഫ് ആണ് മുന്നറിയിപ്പ് നൽകിയത്.
എന്തും നേരിടാന്‍ സൈന്യം സജ്ജമാണെന്ന് കരസേനയുടെ ദക്ഷിണ കമാന്‍ഡ് മേധാവി ലഫ്.ജനറല്‍ എസ്.കെ സെയിനി അറിയിച്ചു.
സൈന്യം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ആഴ്ചയും ഗുജറാത്ത് തീരംവഴി തീവ്രവാദികള്‍ ഇന്ത്യയിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറിയേക്കാമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ തുറമുഖങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.

