India

കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി; നവംബർ 17 മുതൽ 29 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ

തിരുവനന്തപുരം:കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കായുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നവംബർ 17 മുതൽ 25 വരെ കൊല്ലത്തെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ (പത്താം ക്ലാസ്, എട്ടാം ക്ലാസ്), അഗ്നിവീർ (ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്‌നിക്കൽ) വിഭാഗങ്ങളിലേക്കാണ് റാലി നടത്തുന്നത്.

അഗ്നിവീർ റാലി കൂടാതെ, നവംബർ 26 മുതൽ 29 വരെ സോൾജിയർ ടെക്‌നിക്കൽ നഴ്‌സിംഗ് അസിസ്റ്റന്റ് / നഴ്‌സിംഗ് അസിസ്റ്റന്റ് വെറ്ററിനറി, ജൂനിയർ കമ്മീഷൻഡ് ഓഫീസർ (മത അധ്യാപകൻ) എന്നീ വിഭാഗങ്ങളിലേക്കായി ആർമി റിക്രൂട്ട്‌മെന്റ് റാലിയും ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കായാണ് ആർമി റിക്രൂട്ട്മെന്റ് റാലി.

ഓൺലൈൻ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കാണ് റാലിയിൽ പങ്കെടുക്കാൻ അവസരം. രജിസ്റ്റർ ചെയ്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും അഡ്മിറ്റ് കാർഡുകൾ അവരുടെ ഇമെയിലിലേക്ക് അയച്ചിട്ടുണ്ട്. റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സൈന്യം ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.എല്ലാ ഉദ്യോഗാർത്ഥികളും റാലി നടക്കുന്നിടത്ത്‌ അഡ്മിറ്റ് കാർഡിനൊപ്പം ഒറിജിനലിൽ രേഖകൾ കൊണ്ടുപോകേണ്ടതാണ്. എന്നാൽ സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റ് വാഗ്ദാനം ചെയ്യുന്ന അനധികൃത വ്യക്തികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ കൈമാറരുത്. സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റ് ഒരു സൗജന്യ സേവനമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളും കമ്പ്യൂട്ടർവത്കൃതവും സുതാര്യവുമാണ്.

അതിനാൽ തട്ടിപ്പുകാർക്ക് ഇതിൽ ഇടപെടാനോ ഉദ്യോഗാർത്ഥികളെ സഹായിക്കാനോ കഴിയുന്നതല്ല. ഇത്തരം തട്ടിപ്പുകളിൽ ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും വ്യക്തികളെക്കുറിച്ചുള്ള വിവരം ലഭിച്ചാൽ ഉടൻ തന്നെ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷൻ / ആർമി യൂണിറ്റ് / റാലി സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള പരാതി സെൽ എന്നിവയിലേതിലെവിടെയെങ്കിലും അറിയിക്കേണ്ടതാണ്. കൈക്കൂലി കൊടുക്കൽ/വാങ്ങൽ, വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കൽ, നിയമപരമല്ലാത്ത ഏതെങ്കിലും പ്രവർത്തികളിൽ ഏർപ്പെടൽ എന്നിവ ക്രിമിനൽ കുറ്റവും നിയമപ്രകാരം ശിക്ഷാർഹവുമാണ്.

Anusha PV

Recent Posts

ഭീകരന്‍ അജ്മല്‍ കസബിന് കോണ്‍ഗ്രസ് വക വൈറ്റ് വാഷ് ; ഹേമന്ത് കര്‍ക്കരെയെ കൊന്നത് RSS കാരനെന്ന് മഹാരാഷ്ട്രാ പ്രതിപക്ഷ നേതാവ്

26/11 മുംബൈ ഭീകരാക്രമണത്തില്‍ മുന്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) തലവന്‍ ഹേമന്ത് കര്‍ക്കരെയെ കൊലപ്പെടുത്തിയത് പാക്കിസ്ഥാന്‍ തീവ്രവാദി…

42 mins ago

പൂഞ്ച് ഭീകരാക്രമണം ! ചോദ്യം ചെയ്യലിനായി 6 പ്രദേശവാസികളെ കസ്റ്റഡിയിലെടുത്തു ! ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നു

ശ്രീന​ഗർ : ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. ചോദ്യം…

1 hour ago

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപണം !മേഘാലയയില്‍ രണ്ട് യുവാക്കളെ നാട്ടുകാർ തല്ലിക്കൊന്നു

ഷില്ലോങ് : മേഘാലയയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് രണ്ടുപേരെ നാട്ടുകാർ തല്ലിക്കൊന്നു. നോങ്തില്ലേ ഗ്രാമത്തില്‍ ഇന്നലെയായിരുന്നു സംഭവം. 17-കാരിയെ…

2 hours ago

കാനഡയില്‍ നിന്നുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദ്ദീപ് സിംഗ് നിജ്ജാര്‍ കൊലപാതക കേസില്‍ അറസ്റ്റു ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ കാനഡ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി…

2 hours ago

വോട്ടു ചെയ്യില്ലെന്നു പറഞ്ഞതിന്വൃദ്ധയുടെ കരണത്തടിച്ച്കോൺഗ്രസ് സ്ഥാനാർത്ഥിവീഡിയോ വൈറൽ

തെലുങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജീവൻ റെഡി വൃദ്ധസ്ത്രീയുടെ മുഖത്ത് അടിക്കുന്ന വീഡിയോ ആണ് നിങൾ ഇപ്പോൾ…

2 hours ago

ഇന്ന് നെഹ്‌റു കുടുംബത്തിന്റെ സുരക്ഷിത മണ്ഡലമല്ല റായ്ബറേലി ! RAEBARELI

കണക്കുകൂട്ടി പണികൊടുക്കാൻ ബിജെപി ! രാഹുലിനെ ഉത്തരേന്ത്യയിൽ കിട്ടിയതിൽ പാർട്ടിക്ക് ആവേശം I RAHUL GANDHI

3 hours ago