International

കാനഡയില്‍ നിന്നുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദ്ദീപ് സിംഗ് നിജ്ജാര്‍ കൊലപാതക കേസില്‍ അറസ്റ്റു ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ കാനഡ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. അറസ്റ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ താന്‍ ശ്രദ്ധിച്ചതായും കാനഡയില്‍ നിന്നുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായവരുടെ വിവരങ്ങള്‍ കനേഡിയന്‍ പോലീസ് പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യയ്‌ക്കെതിരേ സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് കാനഡയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു എന്നതാണ് ഇന്ത്യയുടെ പ്രധാന ആശങ്കയെന്നും ജയശങ്കര്‍ സൂചിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് കൊളംബിയയില്‍ നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് കനേഡിയന്‍ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. നിജ്ജാറിനെ കൊലപ്പെടുത്താന്‍ നിയോഗിച്ചു എന്നാരോപിക്കപ്പെടുന്ന ഹിറ്റ് സ്‌ക്വാഡിലെ അംഗങ്ങളാണിവര്‍ എന്നാണ് കാനഡ പറയുന്നത്. ഇന്ത്യാക്കാരായ കരണ്‍പ്രീത് സിംഗ്, കമല്‍പ്രീത് സിംഗ്, കരണ്‍ ബ്രാര്‍, എന്നിവരെയാണ് അറസ്റ്റു ചെയ്തതെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍സിഎംപി) അറിയിച്ചു.കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് മൂവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ചു വര്‍ഷത്തോളമായി ഇവര്‍ കാനഡയിലായിരുന്നു എന്നാണ് ലഭ്യമായ വിവരം. ഇന്ത്യയുമായുള്ള ഇവരുടെ ബന്ധത്തെക്കുറിച്ച് ഞങ്ങള്‍ അന്വേഷിക്കുകയാണെന്ന് RCMP സൂപ്രണ്ട് മന്‍ദീപ് മൂക്കര്‍ അറിയിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

‘ഇത് കാനഡയുടെ ആഭ്യന്തരപ്രശ്‌നമായാണ് ഞങ്ങള്‍ കാണുന്നത്. കനേഡിയന്‍ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് അറസ്റ്റുകള്‍ നടന്നതെന്ന് മനസ്സിലാക്കുന്നു.അതിനാല്‍ ഇക്കാര്യത്തില്‍ അഭിപ്രായങ്ങളൊന്നും നല്‍കാനില്ല’ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മ പറഞ്ഞു.

2023 ജൂണ്‍ 18-ന് സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയില്‍ സായാഹ്ന പ്രാര്‍ത്ഥനയ്ക്ക് തൊട്ടുപിന്നാലെയാണ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്.
ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി ജയശങ്കര്‍ പറഞ്ഞു. ഖാലിസ്ഥാന്‍ അനുകൂലികളില്‍ ഒരു വിഭാഗം കാനഡയിലെ ജനാധിപത്യത്തില്‍ ചില ലോബികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ വോട്ട് ബാങ്കായി മാറുകയും ചെയ്തു. കാനഡയിലെ ഭരണകക്ഷിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലെന്നും ഖാലിസ്ഥാന്‍ അനുകൂല നേതാക്കളെയാണ് ഭൂരിപക്ഷത്തിനായി ഇവര്‍ ആശ്രയിക്കുന്നത്.

”ഖലിസ്ഥാന്‍ ഭീകരവാദം പറയുന്നവര്‍ക്ക് വിസയോ പൗരത്വമോ രാഷ്ട്രീയ ഇടമോ നല്‍കരുതെന്ന് ഇന്ത്യ പലതവണ കാനഡയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്, എന്നാല്‍ കനേഡിയന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല, ഖാലിസ്ഥാന്‍ അനുകൂലികളായ 25 പേരെ കൈമാറാന്‍ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അവര്‍ ഒന്നും ചെയ്തില്ലെന്നും ജയശങ്കര്‍ പറഞ്ഞു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനും പ്രശ്നമുണ്ടാക്കുന്നു,”അദ്ദേഹം പറഞ്ഞു

”കാനഡ ഒരു തെളിവും ഈ കേസില്‍ നല്‍കിയിട്ടില്ല. പോലീസ് ഏജന്‍സികളും ഞങ്ങളോട് സഹകരിക്കുന്നില്ല. എന്നാല്‍ ഇന്ത്യയെ കുറ്റപ്പെടുത്തേണ്ടത് കാനഡയിലെ അവരുടെ രാഷ്ട്രീയ ആവശ്യമാണ്. കാനഡയില്‍ തിരഞ്ഞെടുപ്പ് വരാനിരിക്കെ അവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത്,’ വിദേശകാര്യ മന്ത്രി പറഞ്ഞു.

Anandhu Ajitha

Recent Posts

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

24 mins ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

25 mins ago

ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപൊലീത്തയുടെ സസ്‌പെൻഷന് സ്റ്റേ ! കോട്ടയം മുൻസിഫ് കോടതിയുടെ നടപടി മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ

ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷന് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ…

53 mins ago

ലോക്‌സഭാ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു!49 മണ്ഡലങ്ങള്‍ തിങ്കളാഴ്ച ബൂത്തിലേക്ക്

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു.. ഉത്തർപ്രദേശ് ,മഹാരാഷ്ട്ര, ബംഗാൾ , ഒഡീഷ ,ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളും…

54 mins ago