തിരുവനന്തപുരം: പൊതുജനങ്ങളെ എ ഐ ക്യാമറ വച്ച് പിഴയടപ്പിക്കുന്ന പിണറായി സർക്കാരിലെ മന്ത്രി മുഹമ്മദ് റിയാസിനെതിരെ അറസ്റ്റ് വാറണ്ട്. വടകര പോസ്റ്റ് ഓഫീസ് സമരത്തിന്റെ ഭാഗമായി അടിച്ച് തകർത്ത്, കോടതി പിഴ ശിക്ഷ വിധിച്ചിട്ടും അടക്കാതെ മുങ്ങി നടന്നതിനാണ് അറസ്റ്റ് വാറണ്ട്. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ നേതാവായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി വടകര പോസ്റ്റ് ഓഫീസ് ആക്രമിച്ച് നാശനഷ്ടം വരുത്തി. കമ്പ്യൂട്ടര്‍ തകര്‍ത്തു, പോസ്റ്റ് ഓഫീസിലെ കിയോസ്‌ക് നശിപ്പിച്ചു, മറ്റു നാശനഷ്ടങ്ങള്‍ വരുത്തി എന്നതായിരുന്നു കേസ്. അന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന റിയാസ് ഒന്നാം പ്രതിയായി 12 പേര്‍ക്കെതിരേയായിരുന്നു കേസ്. വടകര സബ്കോടതി ശിക്ഷവിധിച്ചു. ഇതിനെതിരേ ജില്ലാ കോടതിയില്‍ അപ്പീല്‍ പോയെങ്കിലും ശിക്ഷ ശരിവെച്ചു. അപ്പീല്‍ വൈകിയതിനാല്‍ ഹൈക്കോടതി അപ്പീല്‍ സ്വീകരിച്ചില്ല. തുടര്‍ന്ന് വര്‍ഷങ്ങളായി പിഴത്തുക അടയ്ക്കാതെ മുങ്ങിനടക്കുകയായിരുന്നു. പോസ്റ്റല്‍ വകുപ്പിന്റെ അഭിഭാഷകന്‍ അഡ്വ. എം. രാജേഷ് കുമാര്‍, വിധി നടപ്പാക്കല്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് മന്ത്രിക്കെതിരേ അറസ്റ്റ് വാറണ്ട് വന്നു. തുടര്‍ന്നാണ് ഗത്യന്തരമില്ലാതെ പിഴത്തുക കെട്ടിവെച്ചത്.
1,29,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് നല്‍ഹിയ ഹര്‍ജിയില്‍ 10 വര്‍ഷം മുമ്പ് വന്ന വിധിയിലാണ്, ഇത്രകാലം വൈകിച്ചതിന്റെ പലിശയും അധിക ചെലവും ചേര്‍ത്ത് 3,81,000 രൂപ അടച്ചത്.മുഹമ്മദ് റിയാസിനൊപ്പം എം.കെ. ശശി, എ.എം. റഷീദ്, പി.ടി.കെ. രാജീവന്‍, ടി. അനില്‍കുമാര്‍, പി.കെ. അശോകന്‍, കെ.എം. മനോജന്‍, കെ.കെ. പ്രദീപന്‍, ഷാജി കൊളരാട്, അജിലേഷ് കൂട്ടങ്ങാരം, ടി. സജിത്ത് കുമാര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…