ദിവസവും രാവിലെ, കാറുകളിലും ബസുകളിലും മെട്രോകളിലും ഷെയർ ടാക്‌സികളിലും മറ്റ് ഗതാഗത മാർഗങ്ങളിലൂടെയും കൃത്യസമയത്ത് ഓഫീസുകളിലെത്താൻ തിരക്കിട്ട് ഓടുന്ന ഒത്തിരി ആളുകളെ നമ്മൾ ദിനവും കാണുന്നതാണ്. എന്നാൽ കൃത്യസമയത്ത് ഓഫീസിലെത്താൻ വിമാനയാത്ര തന്നെ നടത്തുന്ന ഒരു സ്ത്രീയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഈ സ്ത്രീ ആഴ്ചയിൽ അഞ്ച് ദിവസം ഫ്ലൈറ്റിൽ കയറുന്നു അത് ഒരു അവധിക്കാലത്തിനോ ബിസിനസ്സ് യാത്രക്കോ അല്ല, മറിച്ച് ജോലിക്ക് പോകാനാണ്.
“സൂപ്പർ കമ്മ്യൂട്ടർ” എന്നറിയപ്പെടുന്ന ഇന്ത്യൻവംശജയായ റേച്ചൽ കൗറാണ് ഇത്തരത്തിൽ ഓഫീസിലെത്താൻ വിമാനയാത്ര നടത്തുന്നത്.മലേഷ്യയിലെ എയർഏഷ്യയിൽ ഫിനാൻസ് ഓപ്പറേഷൻസിൽ അസിസ്റ്റൻ്റ് മാനേജരായി ജോലി ചെയ്യുന്ന കൗർ, വിമാനയാത്ര കൈകാര്യം ചെയ്യാവുന്നത് മാത്രമല്ല ചെലവ് കുറഞ്ഞതും ആണെന്ന് വെളിപ്പെടുത്തി. ഈ യാത്ര തൻ്റെ കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കാൻ അനുവദിക്കുന്നുവെന്നും രണ്ട് കുഞ്ഞുങ്ങളുടെ അമ്മകൂടിയായ അവർ സൂചിപ്പിച്ചു.
നേരത്തെ, കൗർ തൻ്റെ ഓഫീസിന് സമീപം ക്വാലാലംപൂരിൽ ഒരു വീട് വാടകയ്‌ക്കെടുക്കുകയും മലേഷ്യയിലെ പെനാംഗിലേക്ക് ആഴ്ചയിൽ ഒരിക്കൽ മാത്രം യാത്ര ചെയ്യുകയും ചെയ്തു. എന്നാൽ , അവളുടെ കുട്ടികളിൽ നിന്ന് അകന്നുനിൽക്കുന്നത് പലപ്പോഴും ജോലിയും കുടുംബജീവിതവും സന്തുലിതമാക്കുന്നത് ബുദ്ധിമുട്ടാക്കി.
ഇതാണ് തന്നെ വലിയൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഒരു മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അവർ പറഞ്ഞു.
എനിക്ക് രണ്ട് കുട്ടികളുണ്ട്, രണ്ടുപേരും വളരുന്നു. എൻ്റെ മൂത്തയാൾക്ക് 12 വയസ്സായി, മകൾക്ക് 11 വയസും. അവർ വളരുന്നതിനനുസരിച്ച്, ഒരു അമ്മ പലപ്പോഴും അടുത്തിടപഴകണമെന്ന് എനിക്ക് തോന്നുന്നു. ഈ ക്രമീകരണം കൊണ്ട്, എനിക്ക് എല്ലാ ദിവസവും വീട്ടിൽ പോയി രാത്രി അവരെ കാണാൻ കഴിയും,” കൗർ പറഞ്ഞു.
തൻ്റെ ദിനചര്യയെക്കുറിച്ച് സംസാരിച്ച കൗർ, താൻ പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കുകയും 5 മണിക്ക് വീട്ടിൽ നിന്ന് യാത്ര ആരംഭിക്കുകയും ചെയ്യുന്നു. അവൾ പിന്നീട് പെനാംഗ് എയർപോർട്ടിലേക്ക് ഡ്രൈവ് ചെയ്യുന്നു, അവിടെ രാവിലെ 6.30 ന് ക്വാലാലംപൂരിലേക്ക് ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുന്നു.
7.45 ഓടെ അവർ ഓഫീസിലെത്തുന്നുജോലി കഴിഞ്ഞ് രാത്രി 8 മണിയോടെ വീട്ടിലേക്ക് മടങ്ങും. ഗൂഗിൾ മാപ്‌സ് അനുസരിച്ച്, അവൾ പ്രതിദിനം സഞ്ചരിക്കുന്ന ദൂരം ഏകദേശം 700 കിലോമീറ്ററാണ്. ആഴ്ചയിൽ അഞ്ച് ദിവസം വിമാനം പറത്തിയിട്ടും തൻ്റെ ചെലവ് കുറഞ്ഞുവെന്ന് കൗർ അവകാശപ്പെട്ടു.
നേരത്തെ, വാടകയ്ക്കും മറ്റ് ചെലവുകൾക്കുമായി കൗർ പ്രതിമാസം കുറഞ്ഞത് 474 ഡോളർ (ഏകദേശം 41,000 രൂപ) ചെലവഴിക്കുമായിരുന്നു. ഇപ്പോൾ, കൗറിന്റെ പ്രതിമാസ യാത്രാ ചെലവ് $316 (ഏകദേശം 27,000 രൂപ) ആയി കുറഞ്ഞു. എയർപോർട്ടിൽ നിന്ന് കൗറിന്റെ ഓഫീസിലേക്ക് 5 മുതൽ 10 മിനിറ്റ് വരെ നടക്കണം.
താൻ ഓഫീസിലായിരിക്കുമ്പോൾ, ജോലിയിൽ മുഴുവനായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, വീട്ടിലേക്ക് മടങ്ങുമ്പോൾ, പൂർണ്ണമായും തൻ്റെ കുടുംബത്തിനുവേണ്ടി സമയം ചെലവഴിക്കുമെന്നും വർ കൂട്ടിച്ചേർത്തു.
ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ നിലനിർത്താൻ കൗറിൻ്റെ തൊഴിലുടമയായ എയർഏഷ്യ ഈ ക്രമീകരണത്തെ പിന്തുണച്ചു.എന്നിരുന്നാലും, എല്ലാ ദിവസവും അതിരാവിലെ എഴുന്നേൽക്കുന്നത് പ്രയാസകരമാണെന്ന് കൗർ സമ്മതിച്ചു. എന്നാൽ വീട്ടിലേക്ക് മടങ്ങുകയും കുട്ടികളെ കാണുകയും ചെയ്യുന്ന നിമിഷം അവരുടെ പ്രയാസങ്ങളെല്ലാം അപ്രത്യക്ഷമാകുന്നു.

