ആർഷദീപിന്റെ പന്തുകളിൽ സ്റ്റമ്പ് ഒടിയുന്നു
മുംബൈ : മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിൽ അവരെ തോൽപ്പിച്ചതിന്റെ ആഘോഷത്തിലാണ് പഞ്ചാബ് കിങ്സ് ആരാധകർ. അർഷ്ദീപ് സിങ്ങിന്റെ മാസ്മരിക ബൗളിംഗാണ് പഞ്ചാബിന് ഏറെക്കാലമായി കൊതിക്കുന്ന മുംബൈക്കെതിരായ വിജയം നേടിക്കൊടുത്തത്. അവസാന ഓവറിൽ മുംബൈ ഇന്ത്യൻസിന് കളി ജയിക്കാൻ 15 റൺസ് വേണമെന്നിരിക്കെ പന്തെറിഞ്ഞ പഞ്ചാബ് പേസർ വിട്ടുകൊടുത്തത് വെറും രണ്ട് റൺസായിരുന്നു.
കഴിഞ്ഞ മത്സരങ്ങളിൽ തകർപ്പൻ ഫോമിൽ ബാറ്റ് വീശിയ തിലക് വർമയെ 20–ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു അർഷ്ദീപ് പുറത്താക്കിയത്. വമ്പനടിക്കാരനായ നേഹൽ വധേരയെ നേരിട്ട ആദ്യ പന്തിൽ തന്നെ അർഷ്ദീപ് പറഞ്ഞയച്ചു. രണ്ട് തവണയും മിഡിൽ സ്റ്റംപ് രണ്ടായി ഒടിഞ്ഞു.ഏകദേശം 24 ലക്ഷം രൂപ വില വരുന്ന എൽഇഡി സ്റ്റംപുകളാണ് അർഷ്ദീപ് എറിഞ്ഞൊടിച്ചത്.
മൂന്ന് സ്റ്റംപുകളിൽ ഒരെണ്ണം തകരാറായാൽ പോലും ആ സെറ്റ് തന്നെ പിന്നീട് ഉപയോഗിക്കാൻ സാധിക്കില്ല. ഇത്തരത്തിൽ രണ്ട് സെറ്റുകളാണ് ഇന്നലെ ഉപയോഗശൂന്യമായത്. മത്സരത്തിൽ നാല് ഓവറുകൾ പന്തെറിഞ്ഞ അർഷ്ദീപ് സിങ് 29 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണു വീഴ്ത്തിയത്. ഇതോടെ ഏഴ് മത്സരങ്ങളിൽനിന്ന് 13 വിക്കറ്റുകളുമായി താരം പർപ്പിൾ ക്യാപ്പും സ്വന്തമാക്കി.
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…