Saturday, December 20, 2025

“ഭരണഘടനയുടെ അനുച്ഛേദം 44ല്‍ ഏക സിവിൽ കോഡ് നിര്‍ദേശിക്കുന്നു” -ഏക സിവിൽ കോഡിന് പിന്തുണയുമായി ആംആദ്മി പാർട്ടി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോടെ വീണ്ടും സജീവമായ ഏക സിവിൽ കോഡിനെതിരെ പ്രതിപക്ഷപാർട്ടികൾ എതിർപ്പു രേഖപ്പെടുത്തുന്നതിനിടെ പരസ്യ പിന്തുണയുമായി ആംആദ്മി പാർട്ടി രംഗത്ത് വന്നു. ഭരണഘടനയുടെ അനുച്ഛേദം 44ല്‍ ഏക സിവിൽ കോഡ് നിര്‍ദേശിക്കുന്നുണ്ടെന്ന് ആംആദ്മി വ്യക്തമാക്കി.

“ഏക സിവിൽ കോഡിനെ തത്വത്തിൽ പിന്തുണയ്ക്കുന്നു. വിഷയത്തിൽ സമവായം ഉണ്ടാക്കണം. എല്ലാ മതവിഭാഗങ്ങളുമായും വിപുലമായ ചർച്ച വേണം” – എഎപി നേതാവ് സന്ദീപ് പഥക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വരുന്ന ഡിസംബറിൽ മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭോപ്പാലില്‍ നടന്ന പൊതുപരിപാടിയില്‍ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പരാമര്‍ശിച്ചത് . ”ഏക സിവിൽ കോഡിനെക്കുറിച്ച് രാജ്യത്തെ മുസ്‌ലിങ്ങളെ തെറ്റിധരിപ്പിക്കാനും പ്രകോപിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നു. വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ട നീക്കങ്ങളാണിത്. പ്രീണനനയവും വോട്ടുബാങ്ക് രാഷ്ട്രീയവും പിന്തുടരില്ലെന്ന് ബിജെപി. തീരുമാനിച്ചിട്ടുണ്ട്” – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

അതേസമയം ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ശ്രമവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നതോടെ മുസ്‍ലിം വ്യക്തി നിയമ ബോർഡ് അടിയന്തര യോഗം ചേർന്നിരുന്നു. ഇന്നലെ രാത്രിയിലായിരുന്നു മൂന്നുമണിക്കൂറോളം നീണ്ട ഓൺലൈൻ യോഗം നടന്നത്.

Related Articles

Latest Articles