ദില്ലി മുഖ്യമന്ത്രി പദവിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍. മദ്യ നയ അഴിമതി കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ രാജി പ്രഖ്യാപനം. രണ്ട് ദിവസത്തിന് ശേഷം രാജി സമർപ്പിക്കാനാണ് തീരുമാനം. പുതിയ മുഖ്യമന്ത്രിയെ എംഎൽഎമാരുമായി ചർച്ച നടത്തിയാകും തീരുമാനിക്കുക. പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് കെജ്‌രിവാള്‍ പ്രഖ്യാപനം നടത്തിയത്. അതേസമയം കെജ്‌രിവാളിന് ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ അദ്ദേഹം രാജിവെയ്ക്കണമെന്ന ആവശ്യം പലകോണുകളിൽനിന്നും ഉയര്‍ന്നിരുന്നു.
“രണ്ടുദിവസം കഴിഞ്ഞാല്‍, ഞാന്‍ മുഖ്യമന്ത്രി പദം രാജിവെയ്ക്കും. ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിക്കുംവരെ ഞാന്‍ ആ കസേരയില്‍ ഇരിക്കില്ല. ദില്ലി തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ബാക്കി. എനിക്ക് കോടതിയില്‍നിന്ന് നീതി ലഭിച്ചു. ഇനി ജനങ്ങളുടെ കോടതിയിൽനിന്നും എനിക്ക് നീതിലഭിക്കും. ജനങ്ങളുടെ വിധിപ്രഖ്യാപനം ഉണ്ടായതിനു ശേഷം മാത്രമേ ഞാന്‍ ഇനി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കൂ.”-കെജ്‌രിവാള്‍ പറഞ്ഞു.

