BollyWood

ആഡംബര കപ്പലിലെ ലഹരി പാർട്ടി; ആര്യൻ ഖാന് ഇന്ന് നിർണായകം, ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

ആഡംബര കപ്പലിലെ ലഹരി പാർട്ടിയ്ക്ക് അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്നുച്ചയ്ക്ക് രണ്ടേമുക്കാലിന് മുംബൈയിലെ എൻഡിപിഎസ് പ്രത്യേക കോടതിപരിഗണിക്കും. ആര്യന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കാനാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ തീരുമാനം.

കഴിഞ്ഞ ദിവസങ്ങളിൽ ആര്യന്റെ ഡ്രൈവറെയും, നിർമാതാവ് ഇമ്തിയാസ് ഖാത്രിയെയും ചോദ്യം ചെയ്തതിൽ നിന്നും ആര്യനെതിരെ നിർണായക വിവരങ്ങൾ ലഭിചെന്നാണ് എൻസിബി വൃത്തങ്ങൾ നൽകുന്ന സൂചന. ഇക്കാര്യങ്ങൾ ഉൾപ്പെടെ എൻസിബി കോടതിക്ക് മുന്നിൽ വയ്ക്കും. എന്നാൽ കേസിൽ, തന്നെ തെറ്റായി ഉൾപ്പെടുത്തിയതെന്ന് ജാമ്യപേക്ഷയിൽ ആര്യൻ ഖാൻ ഉന്നയിക്കുന്ന വാദം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസവും, മുംബൈയിൽ മൂന്നിടങ്ങളിൽ എൻസിബി റെയ്ഡ് നടത്തിയിരുന്നു. കൂടുതൽ അറസ്റ്റുകൾ കേസിൽ ഉണ്ടാകുമെന്നാണ് എൻസിബി നൽകുന്ന സൂചന.

അതിനിടെ, മഹാരാഷ്ട്ര പൊലീസ് തനിക്കെതിരെ ചാരവൃത്തി നടത്തുന്നുവെന്ന, എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡേയുടെ പരാതി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി നിഷേധിച്ചു. അത്തരത്തിലൊരു ഉത്തരവ് മഹാരാഷ്ട്ര പൊലീസ് നൽകിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി ദിലീപ് വത്സേ പട്ടീലിന്റെ പ്രതികരണം. മഹാരാഷ്ട്ര പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ തന്നെ മുഴുവൻ സമയവും പിന്തുടർന്ന് നിരീക്ഷിക്കുന്നു എന്നാണ് സമീർ വാങ്കഡെ മഹാരാഷ്ട്ര പലീസിനും, കേന്ദ്രസർക്കാർ നൽകിയ പരാതിയിൽ ഉന്നയിക്കുന്നത്.

Meera Hari

Recent Posts

കണ്ണൂർ വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് ! എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരൻ സുഹൈൽ അറസ്റ്റിൽ ! നേരത്തെ പിടിയിലായ സുറാബി ഖാത്തൂനെ സ്വർണ്ണം കടത്താൻ ചുമതലപ്പെടുത്തിയത് സുഹൈലെന്ന് കണ്ടെത്തൽ

മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ സംഭവത്തിൽ കൂടുതൽ അറസ്റ്റ്. എയര്‍ഇന്ത്യ എക്‌സപ്രസിലെ…

6 hours ago

ലോക്‌സഭാ തെരഞ്ഞെടുപ്പ് ! എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്ക്കരിക്കുമെന്ന് കോൺഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനത്തെയും ഏഴാമത്തെയും ഘട്ട പോളിംഗ് നാളെ നടക്കാനിരിക്കെ, പോളിംഗ് കഴിഞ്ഞതിന് ശേഷം പുറത്തുവരുന്ന എക്‌സിറ്റ് പോള്‍ഫലങ്ങൾ ബഹിഷ്‌കരിക്കുമെന്ന്…

7 hours ago

ഉറക്കം മൂന്നുമണിക്കൂർ തറയിൽ കിടന്ന് ദ്രവഭക്ഷണം മാത്രം സമാനതകളില്ലാതെ ഒരു ഭരണാധികാരി ! |MODI|

പാർട്ടി നേതാക്കളെ കാണാതെ ! പാർട്ടി കൊടി പോലും ഫ്രെയിമിൽ വരാതെ പ്രധാനമന്ത്രിയുടെ ഓഫീസ് ജാഗ്രത കാട്ടിയത് എന്തിന് ?…

7 hours ago

എക്സിറ്റ് പോൾ ഫലങ്ങളുടെ രാഷ്ട്രീയം | പൊതു തെരഞ്ഞെടുപ്പ് 24 |EDIT OR REAL|

ഏഴു ഘട്ടങ്ങളായി നീണ്ട പൊതു തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ശനിയാഴ്ച പൂർത്തിയാകും. എക്സിറ്റ് പോൾ ഫലങ്ങളും നാളെ പുറത്തുവരും. ഇതിൻറെ രാഷ്ട്രീയ…

8 hours ago

ആലപ്പുഴയിൽ പോലീസുകാരൻ ഹോട്ടൽ അടിച്ചുതകർത്തു ; ആക്രമണം ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണം കഴിച്ച് മകന് ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ച്

ആലപ്പുഴ വലിയ ചുടുകാവിൽ ഭക്ഷ്യവിഷബാധ ആരോപിച്ച് പോലീസുകാരൻ ഹോട്ടൽ അടിച്ചു തകർത്തു. ഇന്ന് വൈകുന്നേരം 6.30-നായിരുന്നു ആക്രമണം. ചങ്ങനാശ്ശേരി പോലീസ്…

8 hours ago

നാനൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തോടെ ബിജെപി |MODI|

തങ്ങൾ ജയിക്കുമോ എന്നല്ല , ബിജെപി നാന്നൂറ് സീറ്റ് നേടുമോ എന്ന ആശങ്കയിൽ ഇൻഡി മുന്നണി ! |BJP| #bjp…

8 hours ago