Sunday, October 11, 2026

പൊതുവേ ചിരിക്കാത്ത ആര്യൻ ഖാൻ സ്റ്റേഷനിൽ നിറചിരിയോടെ ആര്യൻ ഖാന്റെ ചിരിക്കു പിന്നിലെ കാരണം ഇതോ ? | Aryan Khan

ആര്യന്‍ ഖാന്റെ സാമൂഹിക മാദ്ധ്യമങ്ങളിലെ ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍ ഭൂരിപക്ഷത്തിലും താരപുത്രന്റെ ചിരിക്കുന്ന മുഖം കാണാന്‍ സാധിക്കില്ല.

എന്നാല്‍ മയക്കുമരുന്ന് കേസില്‍ അകത്തായ ആര്യന്‍ ഖാന്‍ പൊലീസ് കസ്റ്റഡിയില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോകള്‍ ഇപ്പോള്‍ വ്യാപകമായി സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഈ ഫോട്ടോ വ്യാജമാണോ എന്ന് ഇതു വരെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങളില്‍ ഈ ഫോട്ടോകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.

രണ്ട് ചിത്രങ്ങളാണ് പ്രധാനമായും ഷെയര്‍ ചെയ്യപ്പെടുന്നത്. ആദ്യത്തേതില്‍ പൊലീസുകാരോടൊപ്പം പോകുന്ന ആര്യന്‍ ഖാന്‍ ചിരിക്കുന്നത് വ്യക്തമായി കാണുന്നുണ്ടെങ്കില്‍ രണ്ടാമത്തേതില്‍ താരപുത്രന്‍ മാസ്ക് വച്ചിട്ടുണ്ട്. എങ്കിലും ആര്യന്‍ ഖാന്‍ ചിരിക്കുക തന്നെയാണെന്ന് ഈ ചിത്രത്തില്‍ നിന്നും മനസിലാകും.

കാശുള്ലവന്റെ അഹങ്കാരം കാരണമാണ് ആര്യന്‍ ചിരിക്കുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ അച്ഛന്റെ കൈയില്‍ പണമുണ്ടെന്നും ആ പണം ഉപയോഗിച്ച്‌ അഴിമതിയില്‍ മുങ്ങി കിടക്കുന്ന ഈ രാജ്യത്തെ നിയമവ്യവസ്ഥയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാമെന്ന ഉത്തമ ബോധ്യമുള്ളതിനാലാണ് ചിരിക്കുന്നതെന്ന് മറ്റ് ചിലരും അഭിപ്രായപ്പെട്ടു. എന്നാല്‍ ഏത് പ്രതിസന്ധി ഘട്ടത്തെയും ചിരിച്ചു കൊണ്ട് നേരിടണമെന്ന് ആര്യന്‍ ഖാനെ പിന്തുണയ്ക്കുന്നവരും അഭിപ്രായപ്പെടുന്നുണ്ട്.

കഴിഞ്ഞ നാലുവര്‍ഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാൻ വെളിപ്പെടുത്തിയിരുന്നു. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ ചോദ്യംചെയ്യലിലാണ് ആര്യന്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനിടെ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആര്യന്‍ ഖാന്‍ പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

ചോദ്യംചെയ്യലിലുടനീളം ആര്യന്‍ തുടര്‍ച്ചയായി കരഞ്ഞിരുന്നുവെന്നാണ് എന്‍.സി.ബി. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെയാണ് കഴിഞ്ഞ നാലുവര്‍ഷമായി വിവിധ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ചത്. ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും ആര്യന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് എന്‍.സി.ബി. അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് കൊക്കെയ്‌നും ഹാഷിഷും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു. ആര്യന് പുറമേ ഉറ്റസുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികള്‍. ആര്യനും അര്‍ബാസും തമ്മില്‍ 15 വര്‍ഷം നീണ്ട സുഹൃത്ത്ബന്ധമാണുള്ളത്.

കഴിഞ്ഞദിവസം മുംബൈയിലെ കോടതിയില്‍ ഹാജരാക്കിയ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരെ തിങ്കളാഴ്ച വരെയാണ് എന്‍.സി.ബി.യുടെ കസ്റ്റഡിയില്‍ വിട്ടത്.

Related Articles

Latest Articles