ദില്ലി: ശ്രീലങ്കയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമായി 968 മില്യണ്‍ യു എസ് ഡോളറിന്റെ വായ്പാ ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കി .ചൈനയായിരുന്നു ഇത്രയും കാലം ശ്രീലങ്കയ്‌ക്ക് വായ്പ നല്‍കി വന്നത്. 2017 മുതല്‍ 2021 വരെയുള്ള അഞ്ച് വര്‍ഷക്കാലം ചൈന 947 മില്യണ്‍ ഡോളറിന്റെ വായ്പ്പയാണ് നല്‍കിയിരുന്നത്.
ഇതിനെ മറികടന്നാണ് ഇപ്പോൾ ഇന്ത്യ മുന്നിലെത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ചൈനയുടെ കീഴിലുള്ള ഏഷ്യന്‍ ഡെവലപ്പ്മെന്റ് ബാങ്കാണ് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് അറിയിക്കുന്നു.
ചൈന ശ്രീലങ്കയ്‌ക്ക് മേല്‍ നടത്തുന്ന സമ്പത്തിൽ അധിനിവേശത്തെ തന്ത്രപൂര്‍വ്വം ചെറുക്കാനാണ് ഇന്ത്യയുടെ നീക്കം . ശ്രീലങ്ക നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വലിയ സഹകരണം ഇന്ത്യ നടത്തിയിരുന്നു. സമാധാന ബില്‍ഡിംഗ് കമ്മീഷന്‍, സമാധാന ബില്‍ഡിംഗ് ഫണ്ട് എന്നിവയുടെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യ 4 ബില്യണ്‍ യു എസ് ഡോളര്‍ സാമ്പത്തിക സഹായത്തിനും ഭക്ഷണ ആവശ്യങ്ങള്‍ക്കുമായി നല്‍കിയിട്ടുണ്ട്.
ശ്രീലങ്കയുടെ പ്രതിസന്ധി കണക്കിലെടുത്ത് രാജ്യത്തെ സംരക്ഷിച്ചു നിര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം സഹായങ്ങള്‍ നല്‍കിയതെന്ന് യു എന്നിലെ ഇന്ത്യന്‍ പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. മാത്രമല്ല കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മറികടക്കാനായി ഓഗസ്റ്റ് 22ന് 21,000 ടണ്‍ വളം കൈമാറുകയുണ്ടായി. ശ്രീലങ്കയെ ചൈനയുടെ കയ്യില്‍ നിന്നും രക്ഷപ്പെടുത്തുക എന്ന രഷ്‌ട്രീയ തന്ത്രമാണ് പുതിയ വായ്പ ബന്ധം സൂചിപ്പിക്കുന്നത് .
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…