പ്രതിഷേധക്കാരെ പിണറായിയുടെ ഗൺമാൻ തല്ലിച്ചതയ്ക്കുന്നു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിഗത സുരക്ഷാ സംഘത്തിലുണ്ടായിരുന്ന രണ്ട് വിവാദ ഉദ്യോഗസ്ഥരെ മാറ്റമില്ലാതെ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സംഘടനകൾ വഴി ശക്തമായ സമ്മർദം നടക്കുന്നതായി സൂചന. നവകേരള സദസ്സുമായി ബന്ധപ്പെട്ട ‘രക്ഷാപ്രവർത്തന’ വിവാദത്തിൽ പ്രത്യേക അന്വേഷണസംഘം (SIT) രൂപീകരിച്ച് വിപുലമായ തുടരന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കങ്ങൾ അരങ്ങേറുന്നത്. പുതിയ മന്ത്രിമാരുടെ സുരക്ഷാച്ചുമതലകൾക്കായി പോലീസ് ആസ്ഥാനത്ത് തയാറാക്കിയ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഈ രണ്ട് ഉദ്യോഗസ്ഥരെയും സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രതികൂല റിപ്പോർട്ടിനെ തുടർന്ന് ഇതിനകം തന്നെ ഒഴിവാക്കിയിട്ടുണ്ട്.
എന്നാൽ, മുൻ മുഖ്യമന്ത്രിയുടെ സുരക്ഷയിൽനിന്ന് മാറ്റിനിർത്തിയ അനിൽകുമാർ, സന്ദീപ് എന്നീ ഉദ്യോഗസ്ഥർ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ സുരക്ഷാ സംഘത്തിലേക്ക് പ്രവേശിക്കാനാണ് നിലവിൽ പോലീസ് അസോസിയേഷനുകൾ വഴി കടുത്ത സമ്മർദം ചെലുത്തുന്നത്. ഇരുവരും ഉൾപ്പെടെ പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥരോടും അടിയന്തരമായി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്ത് തിരികെ റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തര വകുപ്പ് നേരത്തെ കർശന നിർദേശം നൽകിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ക്ലിയറൻസ് നിഷേധിച്ച പശ്ചാത്തലത്തിൽ, ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഇവർക്കെതിരെ വരുംദിവസങ്ങളിൽ വകുപ്പുതലത്തിൽ മാതൃകാപരമായ അച്ചടക്ക നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…