Kerala

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര; അന്തിമരൂപരേഖ തയ്യാറാക്കാൻ നാളെ യോഗം; ശമ്പളം കൊടുക്കാൻ നയാപൈസയില്ലാത്ത മാനേജ്‌മെന്റിന് മേൽ പ്രതിമാസം അടിച്ചേൽപ്പിക്കുക 60 കോടിയുടെ അധികബാധ്യത

തിരുവനന്തപുരം : ജീവനക്കാർക്ക് കൃത്യമായി ശമ്പളം പോലും നൽകാൻ വകയില്ലാതെ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ കൂടുതൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ട് യുഡിഎഫ് പ്രഖ്യാപിച്ച, കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യയാത്ര പദ്ധതിയുടെ അന്തിമരൂപരേഖ തയ്യാറാക്കാൻ സർക്കാർ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് പുറമെ ഫാസ്റ്റ് പാസഞ്ചർ സർവീസുകളിൽക്കൂടി ആനുകൂല്യം നൽകാനാണ് സർക്കാരിന്റെ നീക്കം.

നിലവിലെ കണക്കനുസരിച്ച് പ്രതിദിനം പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാരാണ് കെഎസ്ആർടിസിയെ ആശ്രയിക്കുന്നത്. ഇവർക്ക് സൗജന്യയാത്ര അനുവദിക്കുന്നതോടെ പ്രതിമാസം കുറഞ്ഞത് 60 കോടി രൂപയെങ്കിലും സർക്കാർ കെഎസ്ആർടിസിക്ക് സബ്‌സിഡിയായി നൽകേണ്ടി വരും. ജീവനക്കാരുടെ ശമ്പളവും പെൻഷനും കൊടുക്കാൻ പോലും എല്ലാ മാസവും സർക്കാരിന് മുന്നിൽ കൈനീട്ടേണ്ടി വരുന്ന കെഎസ്ആർടിസിക്ക് മേൽ ഈ പുതിയ ബാധ്യത എങ്ങനെ മറികടക്കും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

കർണാടകയിലും തമിഴ്‌നാട്ടിലും ഇത്തരം പദ്ധതികൾ ഉണ്ടെങ്കിലും അത് കൃത്യമായ മാനദണ്ഡങ്ങളോടെയാണ് നടപ്പാക്കുന്നത്. കർണാടകയിൽ എസി, സ്ലീപ്പർ ബസുകളെ ഒഴിവാക്കിയപ്പോൾ തമിഴ്‌നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് സ്ത്രീകൾക്ക് ഇളവുള്ളത്. എന്നാൽ കേരളത്തിലാകട്ടെ, യാതൊരുവിധ മുൻകരുതലുകളുമില്ലാതെ ഫാസ്റ്റ് പാസഞ്ചറുകളിൽ കൂടി ആനുകൂല്യം എത്തിക്കാനാണ് ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ കൈയടി നേടാൻ ശ്രമിക്കുന്ന സർക്കാർ ലക്ഷ്യമിടുന്നത്. അന്തർ ജില്ലാ യാത്രകൾക്ക് ഈ ആനുകൂല്യം ബാധകമാക്കണമോ, പ്രായപരിധി നിശ്ചയിക്കണമോ എന്നതിലൊന്നും നാളിതുവരെ ഒരു തീരുമാനത്തിലും എത്താൻ സർക്കാരിനായിട്ടില്ല.

പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കാനാണ് ആലോചനയെങ്കിലും കോടികളുടെ ഈ അധിക ബാധ്യത സംസ്ഥാന ഖജനാവിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. കെഎസ്ആർടിസിയുടെ ദൈനംദിന സർവീസുകൾ പോലും ഡീസൽ അടിക്കാൻ പണമില്ലാതെ പ്രതിസന്ധിയിലാകുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. കോടിക്കണക്കിന് രൂപയുടെ സബ്‌സിഡി കുടിശ്ശിക കെഎസ്ആർടിസിക്ക് കൃത്യസമയത്ത് നൽകാൻ സർക്കാരിന് കഴിഞ്ഞില്ലെങ്കിൽ ആനുകൂല്യം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയും സാധാരണക്കാരുടെ ഏക ആശ്രയമായ പൊതുഗതാഗത സംവിധാനം പൂർണ്ണമായി തകരുകയും ചെയ്യുമെന്നാണ് ഉയരുന്ന പ്രധാന വിമർശനം. നാളത്തെ യോഗത്തിന് ശേഷം മാത്രമേ ഈ പ്രഖ്യാപനത്തിന്റെ പിന്നിലെ യഥാർത്ഥ ചിത്രം വ്യക്തമാകൂ.

B4 Admin

Recent Posts

പഴയ ഫാഷൻ വീണ്ടും ട്രെൻഡിൽ! 70-കളിലെ ബോഹോ ചിക് ലുക്കുമായി ഫാഷൻ ലോകം ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും…

4 minutes ago

ന്ദിര ഇന്ദിരാഗാന്ധിയുടെ ഭക്ഷണം പങ്കിട്ടത് ചാൾസ് ശോഭരാജിന്റെ കാമുകിയുമായി തിഹാർ ജയിലിലെ അപൂർവ കഥ

1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…

11 minutes ago

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സർവ്വസജ്ജം: ഭക്തിസാന്ദ്രമായ ചടങ്ങുകളും കാർത്തിക വിളക്കും ഈ മാസം 24-ന്, ആത്മീയ നിമിഷങ്ങൾ ലോകമെമ്പാടും എത്തിക്കാൻ തത്ത്വമയി നെറ്റ്‌വർക്കിന്റെ 12 മണിക്കൂർ തത്സമയ സംപ്രേഷണം!

നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…

1 hour ago

പാകിസ്ഥാന്റെ കടക്കെണി പുതിയ ഭീകരമുഖത്തേക്ക്: വിദേശക്കടം പത്തുവർഷത്തിനിടെ ഇരട്ടിയായി 135.1 ബില്യൺ ഡോളറിലെത്തിയെന്ന് ലോകബാങ്കിന്റെ പുതിയ വെളിപ്പെടുത്തൽ!

ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…

10 hours ago

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

22 hours ago

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

1 day ago