Celebrity

ആശാശരത്തിന്റെ മകൾ നടി ഉത്തര വിവാഹിതയായി ; വരൻ ആദിത്യൻ,ആഘോഷമാക്കി സോഷ്യൽ മീഡിയ

ആശാ ശരത്തിന്റെ മകൾ ഉത്തര വിവാഹിതയായി. ആദിത്യനാണ് വരൻ. നടിയും നർത്തകിയുമാണ് ഉത്തര. കൊച്ചിയിൽ അഡ്‌ലക്‌സ് ഇന്റർനാഷ്ണൽ കൺവെൻഷനിൽ വച്ച് നടക്കുന്ന വിവാഹത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തു. മുംബൈയിൽ ജൂഹു ബീച്ചിന് സമീപമുള്ള ഹോട്ടലിൽ വിവാഹ റിസപ്ഷനും നടക്കും.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരയുടെ മെഹന്ദി, ഹൽദി സംഗീത് നൈറ്റ് പോലെ വിവാഹാഘോഷവുമായി ബന്ധപ്പെട്ട് മറ്റ് ചടങ്ങുകൾ നടന്നിരുന്നു.

2022 ഒക്ടോബർ 23നായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം. വിവാഹ നിശ്ചയത്തിന് ശേഷം മുതൽ വിവാഹം വരെയുള്ള ഓരോ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.വൻ താരനിരയാണ് ഉത്തരയുടെ വിവാഹത്തിനായി എത്തുന്നത്.കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടി, സുരേഷ് ഗോപി, രഞ്ജി പണിക്കർ ഉൾപ്പെടെ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. 2021 ലെ മിസ് കേരള റണ്ണര് ആപ്പായിരുന്ന ഉത്തര മനോജ് ഖന്നയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഖെദ്ദ’ എന്ന സിനിമയിൽ വേഷമിട്ടിരുന്നു.

Anandhu Ajitha

Recent Posts

വിമർശനങ്ങൾക്കിടയിലും വജ്രമായി തിളങ്ങാനുള്ള വേദ വഴി എന്താണ് | SHUBHADINAM

വിമർശനങ്ങളെയും പ്രതിസന്ധികളെയും നേരിട്ട് എങ്ങനെ ഒരു വ്യക്തിക്ക് ഔന്നത്യത്തിൽ എത്താം എന്നതിനെക്കുറിച്ച് വേദങ്ങളിൽ മനോഹരമായ ദർശനങ്ങൾ നൽകുന്നുണ്ട്.വേദകാലഘട്ടത്തിലെ ചിന്തകളനുസരിച്ച് ഒരു…

6 minutes ago

വെനസ്വേലയുടെ ഭാവി അമേരിക്ക തീരുമാനിക്കുമെന്ന് ട്രമ്പ് ! വിചാരണയ്ക്കായി മഡൂറോയെയും ഭാര്യയെയും യുദ്ധക്കപ്പലിൽ ന്യൂയോർക്കിലേക്ക് കൊണ്ടുപോകുന്നു

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…

12 hours ago

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം! പൂജപ്പുരയിൽ ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ

തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…

12 hours ago

ഗുവാഹാത്തിയിൽ വാഹനാപകടം ! നടൻ ആശിഷ് വിദ്യാർത്ഥിയും ഭാര്യയ്ക്കും പരിക്ക്

ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…

13 hours ago

അമേരിക്ക നടത്തിയത് ക്രിമിനൽ അധിനിവേശമെന്ന് വെനസ്വേല ! ഐക്യരാഷ്ട്രസഭ അടിയന്തര രക്ഷാസമിതി യോഗം ചേരണമെന്ന് ആവശ്യം

കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…

13 hours ago

ഒരു സിനിമ കാണുന്നതുപോലെ ഞാൻ അത് തത്സമയം കണ്ടു” മഡൂറോയുടെ അറസ്റ്റിൽ ഡൊണാൾഡ് ട്രമ്പ് ; ഇറാനിലെ ആണവ ഭീഷണിയെ നേരിട്ടതിനേക്കാൾ വലിയ നേട്ടമെന്ന് അവകാശവാദം

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…

13 hours ago