സിഡ്നി: പ്രശസ്‌തമായ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് തോൽക്കാതെ രക്ഷപെട്ടു. 388 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് മത്സരം അവസാനിക്കുമ്പോൾ 270/9 എന്ന നിലയിലായിരുന്നു. വിക്കറ്റ് പോകാതെ 30 റണ്‍സ് എന്ന നിലയിൽ അഞ്ചാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിന് ഇന്ന് ഒൻപത് വിക്കറ്റുകൾ നഷ്ടമായി.
സാക് ക്രൗളി (77), ബെൻ സ്റ്റോക്സ് (60) എന്നിവരാണ് ഇംഗ്ലണ്ട് ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിയത്. ജോണി ബെയിർസ്റ്റോ 41 റണ്‍സും ജാക്ക് ലീച്ച് 26 റണ്‍സും നേടി. ഓസീസിനായി സ്കോട്ട് ബൊലാൻഡ് മൂന്നും പാറ്റ് കമ്മിൻസ്, നഥാൻ ലയണ്‍ എന്നിവർ രണ്ടുവീതം വിക്കറ്റുകളും നേടി. വാലറ്റം നടത്തിയ ചെറുത്തുനിൽപ്പിലൂടെയാണ് പരമ്പരയിലെ നാലാം തോൽവി ഇംഗ്ലണ്ട് ഒഴിവാക്കിയത്.
രണ്ടു ഇന്നിംഗ്സിലും സെഞ്ചുറി നേടി തിരിച്ചുവരവ് അവിസ്മരണീയമാക്കിയ ഉസ്മാൻ ഖാജയാണ് മാൻ ഓഫ് ദ മാച്ച്. ആദ്യ മൂന്ന് മത്സരവും ജയിച്ച് ഓസീസ് നേരത്തെ ആഷസ് സ്വന്തമാക്കിയിരുന്നു.
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…
ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനി, നഗരത്തിന്റെ പരമോന്നത നിയമ പദവിയിലേക്ക് വിവാദ അഭിഭാഷകൻ…
മോഹൻലാലിന്റെ അമ്മയ്ക്ക് മലയാളക്കരയുടെ ആദരാഞ്ജലി ! മുടവൻമുഗളിലെ വീട്ടിലെത്തുന്ന പ്രമുഖർ #mohanlal #malayalamcinema #santhakumari #tatwamayinews
ഉണ്ണികൃഷ്‌ണൻ പോറ്റിയെയും മറ്റ് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും ! അടുത്ത മണിക്കൂറുകൾ കടകംപള്ളിക്കും അടൂർ പ്രകാശിനും നിർണായകം !…