Wednesday, April 24, 2024
spot_img

ആ​ഷ​സ് ടെസ്റ്റ് ; നാ​ലാം ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ട് തോ​ൽ​ക്കാ​തെ അത്ഭുതകരമായി ര​ക്ഷ​പെ​ട്ടു

സി​ഡ്നി: പ്രശസ്‌തമായ ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ നാ​ലാം ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ട് തോ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. 388 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് മ​ത്സ​രം അ​വ​സാ​നി​ക്കു​മ്പോ​ൾ 270/9 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. വി​ക്ക​റ്റ് പോ​കാ​തെ 30 റ​ണ്‍​സ് എ​ന്ന നി​ല​യി​ൽ അ​ഞ്ചാം ദി​നം തു​ട​ങ്ങി​യ ഇം​ഗ്ല​ണ്ടി​ന് ഇ​ന്ന് ഒ​ൻ​പ​ത് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി.

സാ​ക് ക്രൗ​ളി (77), ബെ​ൻ സ്റ്റോ​ക്സ് (60) എ​ന്നി​വ​രാ​ണ് ഇം​ഗ്ല​ണ്ട് ചെ​റു​ത്തു​നി​ൽ​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ജോ​ണി ബെ​യി​ർ​സ്റ്റോ 41 റ​ണ്‍​സും ജാ​ക്ക് ലീ​ച്ച് 26 റ​ണ്‍​സും നേ​ടി. ഓ​സീ​സി​നാ​യി സ്കോ​ട്ട് ബൊ​ലാ​ൻ​ഡ് മൂ​ന്നും പാ​റ്റ് ക​മ്മി​ൻ​സ്, ന​ഥാ​ൻ ല​യ​ണ്‍ എ​ന്നി​വ​ർ ര​ണ്ടു​വീ​തം വി​ക്ക​റ്റു​ക​ളും നേ​ടി. വാ​ല​റ്റം ന​ട​ത്തി​യ ചെ​റു​ത്തു​നി​ൽ​പ്പി​ലൂ​ടെ​യാ​ണ് പ​ര​മ്പ​ര​യി​ലെ നാ​ലാം തോ​ൽ​വി ഇം​ഗ്ല​ണ്ട് ഒ​ഴി​വാ​ക്കി​യ​ത്.

ര​ണ്ടു ഇ​ന്നിം​ഗ്സി​ലും സെ​ഞ്ചു​റി നേ​ടി തി​രി​ച്ചു​വ​ര​വ് അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ ഉ​സ്മാ​ൻ ഖാ​ജ​യാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്. ആ​ദ്യ മൂ​ന്ന് മ​ത്സ​ര​വും ജ​യി​ച്ച് ഓ​സീ​സ് നേ​ര​ത്തെ ആ​ഷ​സ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Related Articles

Latest Articles