ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഉപാധി വച്ച് അശോക് ഗലോട്ട്. അധ്യക്ഷനായ് തെരഞ്ഞെടുക്കപ്പെട്ടാൽ രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിൽ തുടരാൻ അനുവദിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിപദം രാജിവയ്ക്കാൻ ആണ് നിർദേശമെങ്കിൽ താൻ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രി ആക്കണമെന്നും അശോക് ഗലോട്ട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
അശോക് ഗലോട്ടിന്റെ നീക്കം സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുന്നത് തടയാനാണ് . തന്റെ നിലപാട് അശോക് ഗലോട്ട് ദേശീയ നേതൃത്വത്തോട് വ്യക്തമാക്കി. പ്രസിഡന്റാകാൻ സോണിയ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടെങ്കിലും അന്തിമ തീരുമാനമറിയിക്കാൻ ഗെലോട്ട് സമയമെടുക്കുന്നത് രാജസ്ഥാൻ രാഷ്ട്രീയത്തിൽ തനിക്കുള്ള സ്വാധീനം നിലനിർത്താനുള്ള നീക്കങ്ങൾക്കു കൂടി വേണ്ടിയാണെന്നാണു സൂചന. ഗലോട്ട് പ്രസിഡന്റായാൽ ഏറെ നാളായി ആഗ്രഹിക്കുന്ന മുഖ്യമന്ത്രി പദം തനിക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണു സച്ചിൻ. അതിനും ഗലോട്ട് തടയിട്ടാൽ, പ്രതിഷേധനീക്കമായി സച്ചിൻ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ലെന്നു പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ജി 23 സംഘത്തിന്റെ മുൻനിര നേതാവായ ആനന്ദ് ശർമ ഉൾപ്പെടെയുള്ളവർ തരൂർ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നതിനോടു യോജിപ്പാണ്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം തരൂർ ആണ് എടുക്കേണ്ടതെന്ന് ജി 23 വൃത്തങ്ങൾ പറഞ്ഞു. ദേശീയ നേതാക്കളുമായി തരൂർ വൈകാതെ ചർച്ച നടത്തും.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…