Thursday, December 11, 2025

ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് !ഇന്ത്യക്ക് ആദ്യ സ്വർണം ! പുരുഷന്മാരുടെ 10,000 മീറ്ററില്‍ ഗുല്‍വീര്‍ സിങ് ഒന്നാം സ്ഥാനത്ത്

ദില്ലി : ദക്ഷിണകൊറിയിലെ ഗുമിയില്‍ ഇന്നാരംഭിച്ച ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ 10,000 മീറ്ററില്‍ യുപി താരം ഗുല്‍വീര്‍ സിങാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 1975-ല്‍ ഹരി ചന്ദും 2017-ല്‍ ജി.ലക്ഷ്മണനും ഇതിന് മുമ്പ് 10,000 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു.

അവസാന ലാപ്പില്‍ ബഹ്‌റൈനിന്റെ ആല്‍ബര്‍ട്ട് കിബിച്ചി റോപ്പറിനെ മറികടന്ന് അദ്ദേഹം മുന്നേറി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗുല്‍വീറിന്റെ രണ്ടാം മെഡല്‍നേട്ടമാണിത്. 2023-ല്‍ 5,000 മീറ്ററില്‍ വെങ്കലം നേടിയിരുന്നു. ഇത്തവണയും അയ്യായിരം മീറ്ററില്‍ ഗുല്‍വീര്‍ പങ്കെടുക്കുന്നുണ്ട്.

അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 59 അംഗ ഇന്ത്യന്‍ സംഘമാണ് പങ്കെടുക്കുന്നത്. ജാവലിന്‍ ത്രോയിലെ ഒളിമ്പിക് ഇരട്ട മെഡല്‍ ജേതാവ് നീരജ് ചോപ്ര ഒഴികെയുള്ള പ്രധാന താരങ്ങളെല്ലാം ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നുണ്ട്.

Related Articles

Latest Articles