Asian Games; Arunachal denied permission to sportspersons; Anurag Thakur cancels Chinese visit
ദില്ലി: ചൈനീസ് സന്ദര്‍ശനം റദ്ദാക്കി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള താരങ്ങള്‍ക്ക് ചൈന പ്രവേശനം വിലക്കിയതിനെ തുടർന്നാണ് നടപടി. ചൈനയുടെ നടപടി ഏഷ്യൻ ഗെയിംസ് നടത്തിപ്പ് നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ചൈനയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിനായുള്ള യാത്രയാണ് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ റദ്ദാക്കിയത്.
ഇത്തവണത്തെ ഏഷ്യൻ ഗെയിംസിന് ചൈനയാണ് വേദി. മത്സരത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് താരങ്ങൾ ചൈനയിലേക്ക് പോകാനൊരുങ്ങിയത്. എന്നാൽ വിമാനത്താവളത്തിൽ എത്തിയ താരങ്ങളോട് തിരികെ മടങ്ങാൻ അധികൃതർ അറിയിക്കുകയായിരുന്നു. അരുണാചൽ സ്വദേശികളായ ന്യേമൻ വാംഗ്‌സു, ഒനിലു തേഗ, മെപ്പുംഗ് ലാംഗു എന്നിവർക്കാണ് പ്രവേശന അനുമതി ലഭിക്കാതിരുന്നത്.
ഇവർ ഉൾപ്പെടെ ഏഴ് താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കാൻ ചൈനയിലേക്ക് പുറപ്പെട്ടത്. ഇവർക്കൊപ്പം മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഹോങ്കോംഗിലാണ് ഇവർ ആദ്യം എത്തിയത്. ഇവിടെ നിന്നും വേദിയായ ഹാംഗ്ഷൂവിലേക്ക് വിമാനം കയറാനായി വിമാനത്താവളത്തിൽ എത്തിയപ്പോൾ മൂന്ന് പേരെയും തടയുകയായിരുന്നു. യാത്രയ്ക്കായി മതിയായ രേഖകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി നിഷേധിച്ചത്. ഇതേ തുടർന്ന് മൂന്ന് പേരും ഇന്ത്യയിലേക്ക് തന്നെ മടങ്ങി.
ഇതിന് പിന്നാലെയാണ് കേന്ദ്ര കായിക മന്ത്രി ചൈനീസ് സന്ദർശനം റദ്ദാക്കി. ഏഷ്യൻ ഗെയിംസിന്റെ ഭാഗമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പര്യടനം. എന്നാൽ താരങ്ങൾക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് യാത്ര വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…