Kerala

ഒടുവിൽ മലയാലപ്പുഴ രാജന് ആശ്വാസം! ഒന്നാംപാപ്പാന്റെ സസ്പെൻഷൻ പിൻവലിക്കും; നടപടി രണ്ടാംപാപ്പാനോട് ഇണങ്ങാതെ വന്നതോടെ!

കോന്നി: ഒ​ന്നാം പാ​പ്പാ​നെ ജോ​ലി​യി​ൽ​ നി​ന്ന്​ മാ​റ്റി​നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലായ മലയാലപ്പുഴ രാജന് ഒടുവിൽ ആശ്വാസം.ഒന്നാംപാപ്പാന്റെ സസ്പെൻഷൻ പിൻവലിക്കും. രണ്ടാംപാപ്പാനോട് ഇണങ്ങാതെ വന്നതോടെയാണ് നടപടി. ഒന്നാംപാപ്പാന്‍ സസ്പെന്‍ഷനിലായതാണ് ആനയുടെ പരിപാലനത്തെ ബാധിച്ചത്. മദപ്പാടിലായ രാജനെ എട്ടുമാസമായി അഴിച്ചിട്ടില്ല. ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ആനയാണ് മലയാലപ്പുഴ രാജന്‍.

ദേവസ്വംബോര്‍ഡുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഒന്നാംപാപ്പാന്‍ സസ്പെന്‍ഷനിലായത്. രണ്ടാംപാപ്പാനെ ആന അടുപ്പിക്കില്ലായിരുന്നു. ആനക്കാരെ കണ്ടാല്‍ മടലെടുത്ത് എറിഞ്ഞോടിക്കും. എന്നാൽ നാട്ടുകാരോട് പ്രശ്നമില്ല. എട്ടുമാസമായി ആനയെ ഒരേ സ്ഥലത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. പിണ്ഡം വാരിമാറ്റാന്‍ വരുന്ന രണ്ടാംപാപ്പാനെ വിരട്ടി ഓടിക്കും എന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരായ ആനപ്രേമികളാണ് ആനയുടെ കാര്യങ്ങള്‍ പ്രധാനമായി നോക്കിയത്. പുതിയ പാപ്പാന്‍ വന്ന് ചട്ടംപഠിപ്പിക്കുന്നതും അനുവദിക്കില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.

anaswara baburaj

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

7 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

7 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

8 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

8 hours ago