congress
ഗുവാഹട്ടി: അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി. അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എപിസിസി) ജനറൽ സെക്രട്ടറി കമറുൾ ഇസ്ലാം ചൗധരി എന്നിവർ പാർട്ടിയിൽ നിന്നും രാജിവച്ചു. പാർട്ടി നേതൃത്വവുമായുള്ള അസ്വാരസ്യത്തെ തുടർന്നാണ് ഇവരുടെ രാജിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ചൗധരി പാർട്ടി അംഗത്വം രാജിവെച്ചത് തിങ്കളാഴ്ചയായിരുന്നു. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിൽ നിന്നുകൊണ്ട് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക ബുദ്ധിമുട്ട് ആണെന്ന് ചൗധരിയുടെ രാജിക്കത്തിൽ വ്യക്തമാക്കുന്നുമുണ്ട്. വീക്ഷണമില്ലാത്ത നേതൃത്വമാണ് എപിസിസിയുടേത്. ദില്ലിയിൽ നിന്നും ഒരു നേതാവ് പോലും കോൺഗ്രസിന്റെ അവസ്ഥ പഠിക്കാൻ അസമിലേക്ക് എത്തുന്നില്ല എന്നത് ഖേദകരമാണ്.
ആദ്യം കോൺഗ്രസിലെ അംഗങ്ങളെ ഒന്നിപ്പിക്കുന്നതിനായി ഭാരത് ജോഡോ യാത്ര നടത്തണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും രാജിക്കത്തിൽ അദ്ദേഹം പറയുന്നുമുണ്ട്. വർഷങ്ങളായി കോൺഗ്രസിന് വേണ്ടി ചോര നീരാക്കി തന്നെപ്പോലെ പ്രവർത്തിക്കുന്ന നിരവധി പേർ കോൺഗ്രസിലുണ്ട്. എന്നാൽ അവരെയൊന്നും പാർട്ടി പരിഗണിക്കുന്നില്ല. ഇത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…