Kerala

കയ്യിൽ ചരട് കെട്ടിയത് മോശം, ആരാധനാ കേന്ദ്രമായ ശബരിമലയിലെ ശരംകുത്തിയാലിനെയും മോശമായി പരാമർശിച്ചു; നടൻ സൂരാജ് വെഞ്ഞാറമൂടിനെതിരെ പരാതി നൽകി ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: ഹിന്ദുവിശ്വാസങ്ങളെ തരംതാഴ്ത്തുന്ന തരത്തിൽ പരാമർശം നടത്തിയ നടൻ സൂരാജ് വെഞ്ഞാറമൂടിനെതിരെ പരാതി നൽകി ഹിന്ദു ഐക്യവേദി. നടൻ ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളേയും വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വെഞ്ഞാറമൂട് പോലീസിലാണ് പരാതിനൽകിയത്. ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ കിളിമാനൂർ സുരേഷ്, സെക്രട്ടറി വഴയില ഉണ്ണി, സെക്രട്ടറി നെടുമങ്ങാട് ശ്രീകുമാർ എന്നിവരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിൽ അവതാരക കയ്യിൽ ചരട് കെട്ടിയത് മോശമാണെന്ന് പറഞ്ഞ സുരാജ് ഹിന്ദു വിശ്വാസികളുടെയും, ആരാധനാ കേന്ദ്രമായ ശബരിമലയിലെ ശരംകുത്തിയാലിനെയും മോശമായി പരാമർശിച്ചതായി ഹിന്ദു ഐക്യവേദി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

ഇത് ഹിന്ദു ആചാരങ്ങളെയും വിശ്വാസത്തെയും വൃണപ്പെടുത്തുന്നതാണ്. സംഭവത്തിൽ ഐപിസി 295 എ വകുപ്പ് പ്രകാരം സുരാജ് വെഞ്ഞാറമ്മൂടിനെതിരെ കേസ് എടുക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

ഹിന്ദു ആചാരത്തെ അവഹേളിച്ച സംഭവത്തിൽ രണ്ടാമത്തെ പരാതിയാണ് സുരാജ് വെഞ്ഞാറമ്മൂടിനെതിരെ പോലീസിൽ ലഭിച്ചിരിക്കുന്നത്. പരാമർശത്തിൽ നേരത്തെ പത്തനംതിട്ട സ്വദേശിയായ അഭിഭാഷകൻ മഹേഷ് റാമും പോലീസിനെ സമീപിച്ചിരുന്നതാണ്. സുരാജ് വെഞ്ഞാറമൂടിന് പുറമേ കോമഡി ഉത്സവത്തിന്റെ പ്രോഗ്രാം എഡിറ്റർ, ചീഫ് എഡിറ്റർ എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

കോമഡി ഉത്സവം പരിപാടിയിൽ അവതാരക അശ്വതി ശ്രീകാന്ത് കയ്യിൽ ചരട് കെട്ടിയെത്തിയതിനോട് ആയിരുന്നു സുരാജ് വെഞ്ഞാറമ്മൂടിന്റെ പ്രതികരണം. ചിലർ ആലിലൊക്കെ അനാവശ്യമായി ചരട് കെട്ടിവെച്ചിരിക്കുന്നത് പോലെയുണ്ടെന്നായിരുന്നു നടൻ പറഞ്ഞത്. ശരംകുത്തിയാലിന്റെ മുൻപിൽ നോക്കിയാൽ ഇത് പോലെ പല കെട്ടുകളും കാണാമെന്നും നടൻ പറഞ്ഞിരുന്നു.

admin

Recent Posts

തൃശ്ശൂരിൽ കനത്ത മഴ തുടരുന്നു ! ന​ഗരത്തിലെ ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചു ; 2 മണിക്കൂർ അതീവജാഗ്രത വേണമെന്ന് കളക്ടറുടെ നിർദേശം

തൃശ്ശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ഒന്നര മണിക്കൂറായി മഴ നിർത്താതെ പെയ്യുകയാണ്. അടുത്ത 2 മണിക്കൂർ കൂടി…

2 mins ago

അവയവക്കടത്ത്: പ്രധാന പ്രതി പിടിയിൽ ! മുഖ്യസൂത്രധാരൻ പിടിയിലായത് ഹൈദരാബാദിൽ നിന്ന്

ഹൈദരാബാദ്: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ പ്രധാന പ്രതി പിടിയിൽ. പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഹൈദരാബാദ്…

44 mins ago

സ്വർണ്ണക്കടത്തും പൊട്ടിക്കൽ സംഘങ്ങളും കേരളത്തിന് തലവേദനയാകുന്നു | gold smuggling

സ്വർണ്ണക്കടത്തും പൊട്ടിക്കൽ സംഘങ്ങളും കേരളത്തിന് തലവേദനയാകുന്നു | gold smuggling

1 hour ago

‘കോൺഗ്രസ് സത്യത്തെ അംഗീകരിക്കാൻ കഴിയാത്ത പാർട്ടി! എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചത് തോൽവി ഭയന്ന്’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ദില്ലി: ലോക്‌സഭാ എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചതിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.…

2 hours ago

പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് ഭാരതം കുതിപ്പ് തുടരുന്നു! കണക്കുകൾ നിരത്തി മോദി |INDIA

പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് ഭാരതം കുതിപ്പ് തുടരുന്നു! കണക്കുകൾ നിരത്തി മോദി |INDIA

2 hours ago

‘എക്സിറ്റ് പോൾ ചാനൽസംവാദങ്ങളിലേക്ക് ഞങ്ങളില്ലേ’ ! കോണ്‍ഗ്രസ് പരാജയം മണത്തോ? | exit poll

'എക്സിറ്റ് പോൾ ചാനൽസംവാദങ്ങളിലേക്ക് ഞങ്ങളില്ലേ' ! കോണ്‍ഗ്രസ് പരാജയം മണത്തോ? | exit poll

3 hours ago