Wednesday, December 31, 2025

ആസ്സാമിലെ സർക്കാർ മദ്രസകൾ അടയ്ക്കുന്നു; മത വിദ്യാഭ്യാസത്തിന് പൊതുപണം ചെലവിടേണ്ടതില്ലന്ന് സർക്കാർ തീരുമാനം

ദില്ലി: ആസാമിൽ സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന മദ്രസകളെല്ലാം അടയ്ക്കാന്‍ പോകുകയാണെന്ന് മന്ത്രി ഹിമാന്ത ബിശ്വാസ് ശർമ്മ. പൊതുജനങ്ങളുടെ പണമുപയോ​ഗിച്ച് മതവിദ്യാഭ്യാസം നടത്തേണ്ടതില്ലെന്ന തീരുമാനത്തെത്തുടർന്നാണിത്. ഉടൻതന്നെ ഇതിനെ സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ പണം മുടക്കുന്ന 614 മദ്രസകളും ജാമിയത്ത് ഉലമ പണം മുടക്കുന്ന സ്വകാര്യ മാനേജ്‌മെന്റുള്ള 900 മദ്രസകളും ആസ്സാമിലുണ്ട്. അതേസമയം സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിക്കുന്ന 100 സംസ്‌കൃത ടോളുകളും 500 സ്വകാര്യ സംസ്‌കൃത ടോളുകളുമാണ് ആസ്സാമിൽ ഉള്ളത്.
വര്‍ഷം തോറും മദ്രസകള്‍ക്കായി മൂന്ന് കോടി മുതല്‍ നാലു കോടി രൂപ വരെ അസം സര്‍ക്കാര്‍ ചെലവഴിക്കുകയാണ് ഇപ്പോൾ. എന്നാൽ സംസ്‌കൃത ടോളുകള്‍ക്ക് വേണ്ടി ചെലവാക്കുന്നത് വെറും ഒരു കോടിയാണ്.

Related Articles

Latest Articles