മാംഗിലാൽ
ഇൻഡോർ : തെരുവുകളിൽ ഭിക്ഷാടനം നടത്തുന്നവരെ പുനരധിവസിപ്പിക്കാനായി ഇൻഡോർ നഗരസഭയും വനിതാ ശിശുക്ഷേമ വകുപ്പും നടപ്പിലാക്കുന്ന ‘ഭിക്ഷാടനമുക്ത ഇൻഡോർ ‘ ദൗത്യത്തിനിടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നഗരത്തിലെ സറഫ ബസാർ മേഖലയിൽ വർഷങ്ങളായി ഭിക്ഷാടനം നടത്തിവന്ന മാംഗിലാൽ എന്ന ശാരീരിക വെല്ലുവിളികൾ നേരിടുന്ന വ്യക്തിക്ക് കോടികളുടെ ആസ്തിയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചെറിയൊരു ഇരുമ്പ് വണ്ടിയിൽ കൈകളിൽ ഷൂസ് ധരിച്ച് നിരങ്ങി നീങ്ങുന്ന മാംഗിലാലിന്റെ ദയനീയാവസ്ഥ കണ്ട് പ്രതിദിനം 500 മുതൽ 1000 രൂപ വരെയാണ് യാത്രക്കാർ ഇയാൾക്ക് ഭിക്ഷയായി നൽകിയിരുന്നത്.
എന്നാൽ അധികൃതർ നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ മാംഗിലാലിന്റെ ആസ്തിവിവരങ്ങൾ പുറത്തുവന്നതോടെ ഉദ്യോഗസ്ഥർ അമ്പരന്നുപോയി. ഭഗത് സിംഗ് നഗറിൽ മൂന്ന് നില കെട്ടിടം, ശിവ് നഗറിൽ 600 ചതുരശ്ര അടി വീട്, അൽവാസയിൽ ഒരു ഫ്ലാറ്റ് എന്നിവ ഇയാൾക്കുണ്ട്. കൂടാതെ മൂന്ന് ഓട്ടോറിക്ഷകൾ വാടകയ്ക്ക് നൽകിയിരിക്കുന്ന ഇയാൾക്ക് സ്വന്തമായി ഒരു സ്വിഫ്റ്റ് ഡിസയർ കാറും അത് ഓടിക്കാൻ ശമ്പളം വാങ്ങുന്ന ഒരു ഡ്രൈവറുമുണ്ട്. ഇതിനെല്ലാം പുറമെ ഭിക്ഷാടനത്തിലൂടെ ലഭിക്കുന്ന പണം സറഫ ബസാറിലെ ചെറിയ ആഭരണ വ്യാപാരികൾക്ക് വലിയ പലിശയ്ക്ക് കടം നൽകുന്ന ബ്ലേഡ് പലിശ ഇടപാടും ഇയാൾ നടത്തിവരുന്നു.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ശാരീരിക വൈകല്യമുള്ളവർക്കുള്ള ക്വാട്ടയിലൂടെയാണ് ഇയാൾ അൽവാസയിലെ ഫ്ലാറ്റ് കൈക്കലാക്കിയത്. സ്വന്തമായി മറ്റ് വസ്തുവകകൾ ഉള്ളപ്പോൾ ഇത് മറച്ചുവെച്ച് സർക്കാർ ആനുകൂല്യം നേടിയതിനെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർക്ക് മുന്നിൽ ഇയാളെ ഹാജരാക്കും. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് നിക്ഷേപങ്ങളും പരിശോധിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. പലിശ ഇടപാടുകൾ നിയമവിരുദ്ധമായതിനാൽ കർശനമായ നിയമനടപടികൾ മാംഗിലാലിനെതിരെ സ്വീകരിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
2024 ഫെബ്രുവരിയിൽ ആരംഭിച്ച ഈ ദൗത്യത്തിലൂടെ ഇതുവരെ 6,500 ഓളം ഭിക്ഷാടകരെയാണ് ഇൻഡോറിൽ നിന്ന് കണ്ടെത്തിയത്. ഇതിൽ 4,500 പേരെ കൗൺസിലിംഗിലൂടെ മറ്റ് തൊഴിലുകളിലേക്ക് മാറ്റുകയും 1,600 പേരെ ഉജ്ജയിനിലെ ആശ്രമത്തിലേക്ക് പുനരധിവസിപ്പിക്കുകയും ചെയ്തു. ഭിക്ഷാടനത്തിന് പിന്നിലെ വലിയ മാഫിയകളെയും ഇത്തരം അനധികൃത സമ്പാദ്യങ്ങളെയും ഇല്ലാതാക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…