സനാ ടകാച്ചി
ടോക്കിയോ: ജപ്പാൻ രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രധാനമന്ത്രി സനാ ടകാച്ചി. തന്റെ സാമ്പത്തിക നയങ്ങൾക്കും പ്രതിരോധ പദ്ധതികൾക്കും ജനപിന്തുണ തേടുന്നതിനായി വരുന്ന വെള്ളിയാഴ്ച പാർലമെന്റ് പിരിച്ചുവിടുമെന്നും രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതായും അവർ അറിയിച്ചു. ഫെബ്രുവരി 8-നാണ് തിരഞ്ഞെടുപ്പ് നടക്കുക. ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി കഴിഞ്ഞ ഒക്ടോബറിൽ ചുമതലയേറ്റ ശേഷം സനാ ടകാച്ചി നേരിടുന്ന ആദ്യത്തെ പ്രധാന ജനവിധി ആയിരിക്കും ഇത്.
കൂടുതൽ സർക്കാർ ചെലവഴിക്കലുകൾ, നികുതിയിളവുകൾ, പ്രതിരോധ രംഗത്തെ നവീകരണം എന്നിവ ഉൾപ്പെടുന്ന തന്റെ നയങ്ങളിൽ പൊതുജനങ്ങളുടെ നേരിട്ടുള്ള വിധി അറിയാനാണ് ഈ നീക്കമെന്ന് വാർത്താസമ്മേളനത്തിൽ അവർ വ്യക്തമാക്കി. രാജ്യത്തിന്റെ ഭരണസാരഥ്യം തുടരാൻ താൻ യോഗ്യയാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ എന്നും അവർ പറഞ്ഞു. പ്രധാനമായും ഭക്ഷണസാധനങ്ങളുടെ മേലുള്ള 8 ശതമാനം ഉപഭോഗ നികുതി രണ്ട് വർഷത്തേക്ക് നിർത്തലാക്കുമെന്ന വാഗ്ദാനമാണ് ടകാച്ചി മുന്നോട്ടുവെക്കുന്നത്. ഇത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും കുടുംബങ്ങളുടെ സാമ്പത്തിക ശേഷി മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അവർ വിശ്വസിക്കുന്നു.
എന്നാൽ നികുതിയിളവ് പ്രഖ്യാപിച്ചതോടെ സർക്കാർ വരുമാനത്തിൽ പ്രതിവർഷം 5 ട്രില്യൺ യെന്നിന്റെ (ഏകദേശം 32 ബില്യൺ ഡോളർ) കുറവുണ്ടാകുമെന്ന ആശങ്ക ജപ്പാനിലെ സാമ്പത്തിക വിപണിയിലുണ്ട്. ഇത് ജപ്പാൻ ഗവൺമെന്റ് ബോണ്ടുകളുടെ നിരക്ക് കഴിഞ്ഞ 27 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്താൻ കാരണമായി. വിലക്കയറ്റം ജനങ്ങളുടെ പ്രധാന ആശങ്കയായി നിലനിൽക്കുന്ന സാഹചര്യത്തിൽ, ടകാച്ചിയുടെ സാമ്പത്തിക നയങ്ങൾ വോട്ടർമാർ എങ്ങനെ സ്വീകരിക്കും എന്നത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്.
ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ തന്റെ സ്വാധീനം ഉറപ്പിക്കാനും ഭരണമുന്നണിയുടെ ഭൂരിപക്ഷം ശക്തമാക്കാനുമാണ് ഈ സനാ ടകാച്ചി ലക്ഷ്യമിടുന്നത്. പാർലമെന്റിലെ അധോസഭയിലെ 465 സീറ്റുകളിലേക്കും ഈ തിരഞ്ഞെടുപ്പ് നടക്കും. വിലക്കയറ്റത്തിന് പുറമെ നയതന്ത്ര ബന്ധങ്ങളും ദേശീയ സുരക്ഷയുമാണ് തിരഞ്ഞെടുപ്പിലെ മറ്റ് പ്രധാന ചർച്ചാവിഷയങ്ങൾ
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…