At Marayur the army again descended; Agriculture destroyed, people in fear!
ഇടുക്കി: മറയൂരില്‍ വീണ്ടും പടയപ്പയിറങ്ങി കൃഷി നശിപ്പിച്ചു. ചട്ടമൂന്നാറിലെ ജനവാസമേഖലയിലാണ് കഴിഞ്ഞ ദിവസം രാത്രി ആനയിറങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി ചട്ടമൂന്നാറിലും പാമ്പന്‍മലയിലുമായി പടയപ്പ നിലയുറപ്പിച്ചിരിക്കുകയാണ്. തോട്ടങ്ങളില്‍ പകല്‍ ജോലിക്ക് പോകുമ്പോഴും ആനയെ കാണുന്നത് പതിവാണെന്ന് തൊഴിലാളികള്‍ പറയുന്നു. പൊതുവെ അക്രമകാരിയല്ലെങ്കിലും ജനവാസമേഖലയില്‍ നിലയുറപ്പിച്ച് നില്‍ക്കുന്നതിനാല്‍ ആളുകള്‍ ഭീതിയിലാണ്.
അതേസമയം, അട്ടപ്പാടി നരസിമുക്കിലും കാട്ടാനക്കൂട്ടമിറങ്ങി. കുട്ടികളുള്‍പ്പടെ ആറ് ആനകളാണ് ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തുന്നത്. ഗൂളിക്കടവ്, നരസിമുക്ക്, അഗളി മേഖലയിൽ കഴിഞ്ഞ ദിവസം ആനക്കൂട്ടം വ്യാപക കൃഷിനാശം വരുത്തിയിരുന്നു. വനപാലക സംഘം സ്ഥലത്തെത്തി മുക്കാൽ മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനക്കൂട്ടത്തെ കാട് കയറ്റാനായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആനക്കൂട്ടം എട്ട് ലക്ഷത്തിലധികം രൂപയുടെ കൃഷി നാശമുണ്ടാക്കിയെന്നാണ് കണക്ക്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…