Categories: Kerala

കർമ്മയോഗിയ്ക്ക് പ്രണാമം; ധീരനായ മുൻ പ്രധാനമന്ത്രിയെ അനുസ്മരിച്ച് അടൽ ഫൗണ്ടേഷൻ കേരള ഘടകം

തിരുവല്ലം: ധീരനായ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെ അനുസ്മരിച്ച് അടൽ ഫൗണ്ടേഷൻ കേരള ഘടകം. അടൽ ജിയുടെ 96ാം ജന്മവാര്‍ഷികമായ ഇന്ന് ഫൗണ്ടേഷൻറെ നേതൃത്വത്തില്‍ തിരുവല്ലം അടൽജി സ്മൃതി കുടീരത്തിൽ നടന്ന അനുസ്മരണ ചടങ്ങിന്‍റെ ഉദ്ഘാടനം ഫൗണ്ടേഷൻ മുഖ്യ രക്ഷാധികാരിയും, ബിജെപി സംസ്ഥാന ട്രഷററും ആയ അഡ്വ പത്മകുമാർ നിര്‍വ്വഹിച്ചു. ചടങ്ങില്‍ അടൽ ഫൗണ്ടേഷൻ പ്രസിഡന്‍റും കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റുമായ വെങ്ങാനൂർ ഗോപകുമാർ, കൗൺസിലർ നെടുമം മോഹനൻ, വനിതാ കോഓർഡിനേറ്റർ ബിന്ദു ഹരി, പാപ്പനംകോട് അജികുമാർ, തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

രാജ്യം കണ്ട കരുത്തനായ പ്രധാനമന്ത്രിമാരില്‍ ഒരാളായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി. 1998 മുതല്‍ 2004 വരെയാണ് വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത്. ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി കൂടിയായിരുന്നു അദ്ദേഹം. പൊക്രാന്‍ ആണവ പരീക്ഷണം, കാര്‍ഗില്‍ യുദ്ധം, പാര്‍ലമെന്റ് ആക്രമണം എന്നിങ്ങനെ നിര്‍ണായകമായ പല സംഭവങ്ങള്‍ക്കും വാജ്പേയി സര്‍ക്കാര്‍ സാക്ഷ്യം വഹിച്ചിരുന്നു

B4 Admin

Recent Posts

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

13 hours ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

20 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

21 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

1 day ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

1 day ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

2 days ago