India

ഭാരതത്തിന്റെ എഞ്ചിനിയറിങ് കാവ്യം ! രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ അടൽ സേതു പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തിന് സമർപ്പിക്കും ! മുബൈയും നവിമുംബൈയും തമ്മിലുള്ള ദൂരം ഇനി ചുരുങ്ങുക ഒന്നര മണിക്കൂറില്‍നിന്ന് 20 മിനിറ്റായി !

ഭാരതത്തിന്റെ എഞ്ചിനിയറിങ് മികവ് ലോകത്തോട് വിളിച്ചു പറയുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ അടൽ സേതു പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തിന് സമർപ്പിക്കും. മുംബൈയിലെ സെവ്‌രിയിൽ നിന്നും ആരംഭിച്ച്, റായ്ഗഡ് ജില്ലയിലെ നവ ഷെവയിൽ അവസാനിക്കുന്ന തരത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ ഒന്നായ മുംബൈയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ പാലത്തിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 18,000 കോടി രൂപ ചെലവില്‍ താനെ കടലിടുക്കിന് കുറുകേ മുബൈയേയും നവിമുംബൈയേയും ബന്ധിപ്പിച്ച് നിര്‍മിച്ച പാലത്തിന് 21.8 കിലോമീറ്ററാണ് നീളം. ലോകത്തെ ഏറ്റവും നീളമേറിയ 12-ാമത്തെ കടൽപ്പാലമാണ് അടല്‍ സേതു .കടലിൽ 16.5 കിലോമീറ്ററും, കരയിൽ 5.5 കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന രീതിയിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. പാലം തുറന്ന് കൊടുക്കുന്നതോടെ നവി മുംബൈയില്‍നിന്ന് മുംബൈയിലേക്ക് എത്താനുള്ള സമയം ഒന്നര മണിക്കൂറില്‍നിന്ന് 20 മിനിറ്റായി ചുരുങ്ങും. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മരണാര്‍ഥമായാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ പാലത്തിന് അടല്‍ സേതു എന്ന പേര് നല്‍കിയത് (അടല്‍ ബിഹാരി വാജ്‌പേയി സ്മൃതി ന്ഹാവാ ശേവാ അടല്‍ സേതു).

അതേസമയം മോട്ടോർ സൈക്കിളുകൾ, മുച്ചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ, മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾ, വേഗത കുറഞ്ഞ വാഹനങ്ങൾ തുടങ്ങിയവയ്ക്ക് പാലത്തിലൂടെ സഞ്ചരിക്കാനുള്ള അനുമതിയില്ല. ഓരോ വിഭാഗം വാഹനങ്ങള്‍ക്കും പ്രത്യേകം ടോള്‍ നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാറിന് ഒരുവശത്തേക്ക് മാത്രം 250 രൂപയാണ് ടോള്‍. ഇരുവശത്തേക്കും 375 രൂപയാകും. സ്ഥിരം യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ പ്രതിദിന, പ്രതിമാസ പാസുകളും വാങ്ങാം. ടോള്‍ പിരിക്കുന്നതിനായി പരമ്പരാഗത ടോള്‍ ബൂത്തുകള്‍ അടല്‍ സേതുവിലില്ല. പകരം അത്യാധുനിക സാങ്കതിക വിദ്യ ഉപയോഗിച്ചുള്ള ഓപ്പണ്‍ ടോളിങ് സിസ്റ്റമാണ് സജ്ജീകരിച്ചിട്ടുള്ളത്. 2024 മുതല്‍ 2053 വരെ 30 വര്‍ഷത്തേക്കാണ് നിര്‍ദ്ദിഷ്ട ടോള്‍ സജ്ജീകരിച്ചിരിക്കുന്നത്

Anandhu Ajitha

Recent Posts

സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ! പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനും ധാരണ; ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ചർച്ച വിജയം

യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…

39 mins ago

നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുറച്ച് മോട്ടോർ വാഹന വകുപ്പ് ! പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദേശം !

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…

48 mins ago

മഹാ വികാസ് അഘാഡിയുടെ പ്രചാരണ റാലിയിൽ മുംബൈ സ്‌ഫോടനക്കേസ് പ്രതി ഇബ്രാഹിം മൂസ ; ദൃശ്യങ്ങൾ പുറത്ത്

മുംബൈ : മഹാ വികാസ് അഘാഡി സ്ഥാനാർത്ഥിയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി മുംബൈയിൽ ഭീകരാക്രമണം നടത്തിയ കേസിലെ പ്രതി. 1993 ൽ…

1 hour ago

തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തില്‍ അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം | തത്സമയക്കാഴ്ച തത്വമയിയില്‍

ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മെയ് 11 ന് സമാരംഭം കുറിക്കുന്ന നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ…

1 hour ago

കാനഡയില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ഭീഷണി നേരിടുന്നു; തീവ്രവാദികള്‍ക്ക് കാനഡ അഭയം കൊടുക്കുന്നതായും വിദേശമന്ത്രാലയം

കാനഡയോട് ഇന്ത്യ സ്വരം കടുപ്പിക്കുന്നു. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും കാനഡ രാഷ്ട്രീയ ഇടം നല്‍കുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു.…

2 hours ago

ഹയർ സെക്കൻഡറി ഫലം ! സർക്കാർ സ്‌കൂളുകളിൽ 100 ശതമാനം വിജയം നേടിയത് 7 സ്‌കൂളുകൾ മാത്രം ! അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ വമ്പൻ കുറവുണ്ടായ…

2 hours ago