മണാലി: സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കമായ അടല്‍ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഹിമാചല്‍ പ്രദേശിലെ മണാലി-ലേ ഹൈവേയില്‍ 9.02 കിലോമീറ്റര്‍ നീളമുള്ള തുരങ്കം സമുദ്രനിരപ്പില്‍നിന്ന് 3000 മീറ്റര്‍ ഉയരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 10 വര്‍ഷമെടുത്താണ് തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ അടക്കമുള്ളവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
പല തരം ഗുണങ്ങളാണ് തുരങ്കം കൊണ്ട് രാജ്യത്തിനുണ്ടാവുക. രാജ്യത്തെ പ്രധാന സൈനിക പോസ്റ്റായ ലാഹോളിലേക്ക് ഇന്ത്യന്‍ സൈന്യത്തിന് ഏത് കാലാവസ്ഥയിലും പ്രവേശിക്കാനാവും എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. തുരങ്കപാത തുറന്നതിനുശേഷം അവിടേക്ക് സൈനികരെ വീണ്ടും എത്തിക്കുന്നതിനുള്ള ഒരു പ്രധാന റോഡായും തുരങ്കം മാറും. അതിര്‍ത്തിയിലേക്ക് അടിയന്തരഘട്ടത്തില്‍ കൂടുതല്‍ യുദ്ധസാമഗ്രികള്‍ കാലതാമസം കൂടാതെ എത്തിക്കാന്‍ ഈ തുരങ്കം സഹായകമാകും. തുരങ്കപാത യാഥാര്‍ഥ്യമായതോടെ മണാലി-ലേ യാത്രാ ദൂരം 46 കിലോമീറ്റര്‍ കുറയ്ക്കുകയും യാത്രാസമയം അഞ്ച് മണിക്കൂര്‍ കുറയുകയും ചെയ്യും. മണാലി-ലഡാക്ക് ദേശീയപാതയില്‍ റോഹ്തങ് ചുരത്തിലെ മഞ്ഞു മലകള്‍ക്കടിയിലൂടെയാണ് അടല്‍ ടണല്‍ നിര്‍മിച്ചിരിക്കുന്നത്. മഞ്ഞുകാലത്ത് ആറു മാസത്തോളം അടഞ്ഞു കിടക്കുന്ന റോഹ്തങ് ചുരം ഒഴിവാക്കി അടല്‍ ടണല്‍ വഴി യാത്രചെയ്യാം.
തുരങ്കത്തിനുള്ളില്‍ വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ പരമാവധി 80 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും. പ്രതിദിനം 3,000 കാറുകളും 1,500 ട്രക്കുകളും തുരങ്കത്തിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള തീപിടിത്തം ബാധിക്കാത്ത മറ്റൊരു സമാന്തര പാതയും തുരങ്കത്തിന്റെ ഭാഗമാണ്.
ഇതിന്റെ ഗുണഫലം സഞ്ചാരികള്‍ക്കും ലഭ്യമാകും. അധികം സഞ്ചാരികള്‍ എത്താതിരുന്ന ശൈത്യകാല ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പാത കൂടിയാവും ഇത്. മാത്രമല്ല, ഹിമാചലിലെ പ്രശസ്തമായ ആദിവാസി ജില്ലയായ ലാഹോള്‍-സ്പിതി ശൈത്യകാലത്ത് ആളൊഴിഞ്ഞ നിലയിലാണ്. ഈ പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയുണ്ട്. എന്നാല്‍ ഈ തുരങ്കം കനത്ത ശൈത്യകാലത്ത് ഈ ജില്ലകളെ ഹിമാചലിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുമെന്നതും ഇതിന്‍റെ വലിയ നേട്ടം തന്നെയാണ്.
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…